ഒരാളുടെ ഒറ്റ വോട്ട് കൊണ്ട് ഒരു പാർട്ടിക്ക് പഞ്ചായത്ത് ഭരണം പോയ കഥ

പണ്ഡിറ്റിൻ്റെ രാഷ്ടീയ നിരീക്ഷണം

ഒരാളുടെ ഒരു വോട്ട് കാരണം ഒരു പാർട്ടിക്ക് പഞ്ചായത്ത് ഭരണം തന്നെ പോയി ട്ടോ.

കേരളത്തിലെ ഒരു പഞ്ചായത്തിൽ നടന്ന കഥയാണേ…

X പാർട്ടിയുടെ ഒരു സ്ഥാനാർഥിയുടെ സഹോദരി പുത്രി കേരളത്തിന് വെളിയിൽ പഠിക്കുന്നു. മാമന് വോട്ട് ചെയ്യുവാൻ ഇലക്ഷൻ ദിവസം ആ കുട്ടി നാട്ടിൽ എത്തുവാൻ ചില സാങ്കേതിക കാരണങ്ങളാൽ വൈകിയേ.. ഇലക്ഷൻ സമയം അൽപം കഴിഞ്ഞു എത്തിയതിനാൽ വോട്ട് ചെയ്യാനായില്ല. Result നോക്കിയപ്പോൾ ഈ അമ്മാവൻ സ്ഥാനാർഥിക്കും Y പാർട്ടിയിലെ സ്ഥാനാർത്ഥിയും ഒരേ വോട്ട്.

ഇനിയാണ് ട്വിസ്റ്റ്… രണ്ട് പേർക്കും ഒരേ വോട്ട് ആയതിനാൽ ടോസ് ഇട്ടു. Y ജയിച്ചു. (ആ മരുമകൾ vote ചെയ്തിരുന്നെങ്കിൽ മര്യാദക്കു X ജയിച്ചേനെ .. ഒടുവിൽ തോറ്റു പോയി)

ഇനി അടുത്ത ട്വിസ്റ്റ്.. ഇങ്ങനെ Y ജയിച്ചത് കൊണ്ട് പഞ്ചായത്തിൽ X, Y പാർട്ടികൾ ഒരുപോലെ സീറ്റ് നേടി ഒപ്പത്തിന് ഒപ്പം എത്തി. (10*10 അങ്ങനെ എന്തോ ആണ് ) (X ജയിച്ചിരുന്നെങ്കിൽ 2 സീറ്റ് ഭൂരിപക്ഷത്തിൽ അവർക്ക് ഭരണം കിട്ടുമായിരുന്നു. 11*9)

രണ്ട് പാർട്ടിക്കാരും ഒരേ സീറ്റ് നേടിയ സ്ഥിതിക്ക് ടോസ് ഇട്ടു..ഭാഗ്യം Y പാർട്ടിയോടൊപ്പം ..ഇനി പഞ്ചായത്ത് Y ഭരിക്കും.

ആ മരുമകൾ vote ചെയ്യാത്തത് കൊണ്ട് മാത്രം അങ്ങനെ X ക്കു ward സീറ്റും പോയി, പഞ്ചായത്ത് ഭരണവും പോയി