PV അൻവറും CK ജാനുവും UDF ൽ; ഇത്തവണ നിയമസഭ ഇലക്ഷനിൽ കളി മാറും

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം

കരുത്തനായ നേതാവ് PV അൻവർ ജി, മുത്തങ്ങ സമര നായികയും ലക്ഷ കണക്കിന് കാടിന്റെ മക്കളുടെ പിന്തുണ ഉള്ള CK ജാനു ജിയും കൂടെ കൂട്ടി

UDF മുന്നണി വലിയ രീതിയിൽ അവരുടെ അടിത്തറ വിപുലീകരിച്ചു, ഇതോടെ ഇത്തവണ നിയമസഭ ഇലക്ഷനിൽ കളി മാറും എന്ന് കരുതാം. ഇനിയും കരുത്തനായ മുമ്പ് തെറ്റിപ്പോയ നേതാക്കന്മാരെയും പാർട്ടികളെയും ഇതുപോലെ മുന്നണിയിലേക്ക് കൊണ്ട് വരുവാൻ അവർ നല്ല ശ്രമം നടത്തും എന്നും, നിയമസഭക്കു മുമ്പ് അവരൊക്കെ UDF ലിൽ തിരിച്ചെത്തും എന്നും കരുതാം. എല്ലാവർക്കും ആശംസകൾ.

എന്നാൽ പ്രമുഖ നേതാവ് വിഷ്ണുപ്പുരം ചന്ദ്രൻ ശേഖരൻ ജിയുടെ പാർട്ടിയെ UDF യിലേക്ക് ഘടക കക്ഷി ആകുവാൻ ശ്രമിച്ചെങ്കിലും, അദ്ദേഹം താല്പര്യ കുറവ് കാണിച്ചു. അടിസ്ഥാന പരമായി സംഘ പരിവാർ മനസ്സുള്ള ആളാണെന്നും അതിനാൽ BJP യുടെ ഭാഗമാകുവാനാണ് താല്പര്യം എന്നും വിനയത്തോടെ അറിയിച്ചു.

(വാൽ കഷ്ണം….. ഇതൊക്കെയാണ് ശരിക്കും സർജിക്കൽ strike എന്നൊക്കെ പറയുന്നത് )