സഞ്ജു സാംസണിന്റെ 101*; മുംബൈയെ 103 റൺസിന് തകർത്ത് ചെന്നൈ

പണ്ഡിറ്റിന്റെ ക്രിക്കറ്റ്‌ നിരീക്ഷണം

സഞ്ജു സാംസൺ ജിയുടെ കിടിലൻ സെഞ്ച്വറിയും (101*), Akeil Hosein ജിയുടെ 4 wicket പ്രകടനവും ചേർന്നപ്പോൾ കരുത്തരായ Chennai പാവം മുംബൈ ഇന്ത്യൻസ് നെ 103 റൺസിനു പരാജയപ്പെടുത്തി..

ആദ്യം ബാറ്റ് ചെയ്ത് CSK 207 നേടിയപ്പോൾ, മറുപടിയിൽ MI ബാറ്റർമാർ കളി മറന്നു. സൂര്യ കുമാർ യാദവ് ജി, (36) ഒന്നും പക്കാ ഫോമിൽ എത്തുന്നില്ല.. ക്യാപ്റ്റൻ ഹാർദിക് ജിയും അതേ അവസ്ഥയിൽ ആണ്. നല്ലൊരു തുടക്കവും ഇല്ല ഒടുക്കവും ഇല്ല, മൊത്തം ശോകം..ബൗളിങ്ങും പരിതാപകരം… തോറ്റാലും MI ക്കു ഒപ്പം കട്ടക്ക് ഉണ്ടാകും.

ആ ഇഷാൻ കിഷൻ ജി യെ ഒന്നും ഒഴിവാക്കേണ്ടിയിരുന്നില്ല. വൈഭവ് ജിയെ 2027 ലെങ്കിലും MI യിൽ എത്തിച്ചെ പറ്റു. ടീമിൽ ഉടനെ അഴിച്ചു പണി വേണം.

ഇങ്ങനെ പോയാൽ top 4 ലിൽ MI എങ്ങനെ എത്തും?

സഞ്ജു ജി നന്നായി കളിച്ചതിൽ സന്തോഷം . പക്ഷെ MI തോറ്റതിൽ ദുഃഖം. ശരിക്കും ഇതൊക്കെ chase ചെയ്യാവുന്നത് ആയിരുന്നു. പക്ഷെ ആരെങ്കിലും വെടികെട്ടു ബാറ്റിംഗ് നടത്തണം…ആരെന്നു ചോദിക്കരുത്?