ശബരിമല സ്വർണക്കൊള്ള: കുറ്റപത്രം നൽകാത്തതിനാൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം

ഉണ്ണികൃഷ്ണൻ പോറ്റിക്കു ജാമ്യം കിട്ടി പുറത്ത് വരുന്നു.

ശബരിമല സ്വർണക്കൊള്ളയിലെ ഒന്നാം പ്രതി എങ്കിലും രണ്ട് കേസുകളിലും ജാമ്യം നേടി ജയിലിന് പുറത്തേക്ക് വരുന്നതിനു കാരണം 90 ദിവസമായിട്ടും കുറ്റപത്രം നൽകാത്തതിനാലാണ്..

ദ്വാരപാലക പാളി കേസിന് പിന്നാലെ കട്ടിളപ്പാളി കേസിലും ഇന്ന് ജാമ്യം ലഭിച്ചത്. അയ്യപ്പന്‍റെ സ്വർണം കൊള്ളയടിച്ച കേസിൽ മുരാരി ബാബുവിനും ശ്രീകുമാറിനും സുധീഷിനും പിന്നാലെയാണ് ഒന്നാം പ്രതി പോറ്റിയ്ക്കും ജാമ്യം കിട്ടിയത്.

.ഈ ജാമ്യം കിട്ടുക എന്നു പറഞ്ഞാൽ കുറ്റവിമുക്തനാവുക എന്നാണോ അർത്ഥം…? അല്ല, കേരളത്തിൽ പല കേസുകളിലും അങ്ങനെ ഒരു ധ്വനി ചാനെലുകാർ വെക്കാറുണ്ട്.

ഇനി അയ്യപ്പ ഭഗവാൻ തന്നെ നേരിട്ട് ഇടപെടേണ്ടി വരും യഥാർത്ഥ കള്ളന്മാരെ പിടിച്ചു ജയിലിൽ ഇടുവാൻ. പിടിച്ചാൽ മാത്രം പോരാ കുറ്റ പത്രവും ഉണ്ടാക്കേണ്ടി വരും. തൊണ്ടിമുതൽ കിട്ടാത്തിടത്തോളം ആരും ശിക്ഷിക്കപ്പെടില്ല എന്നതും പോയിന്റ് ആണ്.

(വാൽ കഷ്ണം.. ജയിലിൽ നിന്ന് ഇറങ്ങിയ പോറ്റി യുമായി നിരവധി ചാനൽ അഭിമുഖങ്ങൾ ഇന്ന് രാത്രി മുതൽ പ്രമുഖ ചാനലുകളിൽ ഉണ്ട്.. "പോറ്റിക്കും പറയാനുണ്ട് " എന്ന രീതിയിൽ അങ്ങേരുടെ പോയിന്റ് of വ്യൂ വിൽ ആകും അഭിമുഖങ്ങൾ..അഭിമുഖത്തിലെ പ്രസക്തമായ ചെറിയ പോയിന്റുകൾ 2 minut റീൽസ് ആയി ഇടുമെന്നു കരുതാം)