ശശി തരൂർ BJP യിലേക്ക് പറക്കുമോ? ആ നിഗൂഢ പോസ്റ്റിന്റെ അർത്ഥം

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം

കോൺഗ്രസ് എംപി ശശി തരൂർ ജി BJP യിലേക്ക് പറന്നു പോകുമോ എന്നാണ് കുറെ ആഴ്ചകൾ ആയുള്ള ചർച്ച.

ഇതിനിടയിൽ നി​ഗൂഡ പോസ്റ്റുമായി തരൂ‍ർ ജിയും എത്തി. "പറക്കാൻ അനുവാദം ചോദിക്കരുത്

ചിറകുകൾ നിങ്ങളുടേത്, ആകാശം ആരുടേതുമല്ല".. എന്നാണ് പോസ്റ്റ്‌. അതായത് രാഷ്ട്രീയം മാറുക എന്ന പറക്കൽ തീർത്തും വ്യക്തിപരമാണ്.. ആകാശം പോലെ ഒരുപാട് സാധ്യതകൾ BJP യിൽ പോയാൽ ഉണ്ട് എന്നർത്ഥം.

ബീജെപി യിലേക്ക് തരൂർ ജി മാറുകയാണെങ്കിൽ ആദ്യം കോൺഗ്രസ് MP സ്ഥാനം രാജിവെക്കണം'. എങ്കിൽ തിരുവനന്തപുരം വീണ്ടും ഇലക്ഷൻ ഉണ്ടാകും. വീണ്ടും അവിടെ UDF, BJP പോര് ഉണ്ടാകാം. (ആര് വിജയിച്ചാലും.. ?) പക്ഷെ അങ്ങനെ സംഭവിച്ചാൽ ഇദ്ദേഹം BJP candidate ആയി അവിടെ നിൽക്കില്ല എന്നാണ് എന്റെ നിരീക്ഷണം.. പകരം രാജീവ്‌ ചന്ദ്ര ശേഖർ ജിക്കു വീണ്ടും അവസരം കിട്ടുമെന്ന് കരുതാം.

ഈ വണ്ട് പറന്നു താമരയിൽ ചെന്നിരിക്കുമോ എന്ന് കണ്ടറിയാം.. തുടർച്ചയായി മോദി ജി യെ സ്തുതിച്ചതിന്റെ പേരിൽ കോൺഗ്രസ്‌ ഇദ്ദേഹത്തെ ഇതുവരെ പുറത്താക്കിയിട്ടില്ല. ഇനി ഇപ്പോൾ സ്വന്തം നിലയിൽ രാജിവെക്കുമോ എന്ന് നോക്കാം. തന്റെ ഭാവിക്കു ഏതാണോ കൂടുതൽ നല്ലത്, അങ്ങനെ അദ്ദേഹം തീരുമാനം എടുക്കട്ടെ. BJP ഇതുവരെ ഒരു ഓഫറും അങ്ങേർക്കു മുന്നിൽ വെച്ചിട്ടില്ല.

(വാൽ കഷ്ണം…ശശി തരൂർ ജി ബിജെപി യിൽ വരുമോ ഇല്ലയോ എന്നത് വിഷയമല്ല. അദ്ദേഹത്തിന്റെ കഴിവുകൾ ഉപയോഗപ്പെടുത്തണം)