സൂപ്പർ 8 ൽ ഇന്ത്യക്ക് കാലിടറി; സൗത്ത് ആഫ്രിക്കയോട് 76 റൺസ് തോൽവി

പണ്ഡിറ്റിൻ്റെ ക്രിക്കറ്റ് നിരീക്ഷണം

T20 World കപ്പുകൾക്കിടയിൽ തുടർച്ചയായി 12 തവണ ജയിച്ച

ഇന്ത്യക്കു സൂപ്പർ 8 ലിൽ എത്തിയതോടെ കാലിടറി.. സൗത്ത് ആഫ്രിക്കയോട് 76 റൺസിൻ്റെ കനത്ത പരാജയം ചോദിച്ചു വാങ്ങി എന്ന് പറയാം.

ബാറ്റിംഗ് താരതമ്യേന ദുഷ്കരമായ പിച്ചിൽ ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക നേടിയ 187 നല്ല സ്കോർ ആയിരുന്നു.

D Miller ജിയുടെ മാരകമായ വെടിക്കെട്ട് ഷോ…വെറും 35 പന്തിൽ 63 റൺസ്.. കൂടെ 24 പന്തിൽ 44 റൺസ് നേടിയ Stubbs Ji. ഒക്കെ തിളങ്ങി.

പക്ഷേ മറുപടി ഇന്ത്യൻ ബാറ്റിങ് ദുരന്തമായി. അവരുടെ

എല്ലാ ബൗളര്മാരും തിളങ്ങിയപ്പോൾ ഇന്ത്യ T20 world കപ്പ്‌ സൂപ്പർ 8 ലിൽ 76 റൺസിനു പരാജയപ്പെട്ടു. സൗത്ത് ആഫ്രിക്ക വിജയം തുടരുന്നു.

യഥാർഥത്തിൽ ആദ്യ ഓവറിൽ ഇഷാൻ കിഷൻ ജിയെ നഷ്ടപ്പെട്ടതോടെ (0) ഇന്ത്യ അല്പം പരുങ്ങലിൽ ആയി..ക്യാപ്റ്റൻ സൂര്യ കുമാർ യാദവ് ജി (18) തിലക് വർമ ji (1) Hardhik ji (18), റിങ്കു സിങ് ji (0) , W Sundar ji (11) എല്ലാം ബാറ്റിംഗ് മറന്നപ്പോൾ Shivam Dube Ji മാത്രം ഒറ്റക്ക് പൊരുതി.(42).അങ്ങനെ 51/5 എന്ന അവസ്ഥയിൽ നിന്നും ഒരുവിധം 111 ലിൽ

എത്തി.

അവരുടെ ബൗളർമാരായ

Jansen ji (4 wicket) , Bosch ji, (2 വിക്കറ്റ്) Keshav ji (3 wicket) ശരിക്കും ഇന്ത്യയെ ഞെട്ടിച്ചു.

ബാറ്റിങ്ങിൽ നല്ലൊരു തുടക്കം കിട്ടാതിരുന്നതും , 20/3 എന്ന അവസ്ഥയിൽ തകർന്ന അവർക്ക് എതിരെ മിഡിൽ ഓവറുകളിൽ ബൗളിംഗ് മോശമായതും എന്നിട്ട് അവർ 187 വരെ എത്തിയതും ആണ് പ്രധാന പരാജയ കാരണങ്ങൾ.

ഈ വേൾഡ് കപ്പ് തുടങ്ങി 5 കളിയിലും ഇന്ത്യക്ക് നല്ല ഒരു തുടക്കം കിട്ടുന്നില്ല എന്നതും പ്രശ്നമാണ്. മിഡിൽ ഓർഡർ ബാറ്റ്സ്മാൻമാർ ഭൂരിഭാഗം കളികളിലും റൺസ് കണ്ടെത്തുവാൻ ബുദ്ധിമുട്ടി എന്നതാണ് സത്യം.

ഈ കളിയിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ അവർ സമ്മർദത്തിൽ ആക്കി. 3 വിക്കറ്റ് എടുത്ത ബുമ്ര ji മാത്രമാണ് ബൗളിംഗിൽ തിളങ്ങിയത്.

മറുവശത്ത് ശ്രീലങ്കയും ഇംഗ്ലണ്ടിനോട് 51 റൺസിൻ്റെ വലിയ പരാജയം ഇന്ന് നേരിട്ടു. മഴ കാരണം പാകിസ്ഥാൻ, ന്യൂസിലാൻഡ് കളി നടന്നില്ല.

ഇനിയാണ് യഥാർത്ഥ കളി. സൂപ്പർ 8 മത്സര ത്തിൽ ഇനി ഇന്ത്യ ആരോടെങ്കിലും തോറ്റാൽ പുറത്താകും.

വെസ്റ്റ് ഇൻഡീസ്, സിംബാവേ കളികൾ നിർണായകം ആണ്.

സ്വന്തം നാട്ടിൽ നടക്കുന്ന കളിയിൽ സെമിയിൽ പോലും എത്തിയില്ലെങ്കിൽ സൂര്യ കുമാർ യാദവ് ജി എന്ന ക്യാപ്റ്റൻ മറുപടി പറയേണ്ടി വരും.

(വാൽ കഷ്ണം.. ഇന്ത്യയുടെ ദൗർബല്യങ്ങൾ മുഴുവൻ പ്രകടമായ കളിയാണ് ഇത്. അഭിഷേക് ji (15) runs എടുത്തു തുടങ്ങി. അടുത്ത കളിയോടെ ഫോം വീണ്ടെടുക്കും എന്ന് കരുതാം. . തിലക് വർമ ജി യിൽ നിന്നും വലിയ innings പ്രതീക്ഷിക്കുന്നു. Axar Patel ജിയെ playing 11 ലിൽ ഉൾപ്പെടുത്തുക)