പണ്ഡിറ്റിൻ്റെ രാഷ്ടീയ നിരീക്ഷണം
പാലക്കാട് മണ്ണാർക്കാടിൽ ഇടതു പക്ഷ സ്ഥാനാർഥിയായ യുവതി തോറ്റെങ്കിലും , വിജയിച്ച
BJP യുടെ (അവരുടെ സുഹൃത്തായ യുവതിയുടെ) വിജയാഘോഷത്തിൽ പങ്കെടുത്ത് അവർ കിടിലൻ ഡാൻസ് കളിക്കുന്ന വീഡിയോ വൈറലാവുകയും, പിന്നീട് വൻ വിവാദം ആവുകയും ചെയ്തല്ലോ .. എന്തിനാണു ഈ അനാവശ്യ വിവാദം ?
ഒരു സ്ഥാനാർഥി തോറ്റന്നും പറഞ്ഞു "അയ്യോ..EVM ശരിയല്ല. വോട്ട് ചോരി കാരണമാ തോറ്റെ." എന്ന് ആരോപിച്ചു കരഞ്ഞിരിക്കുകയോ, വോട്ട് ചെയ്യാതിരുന്ന ജനങ്ങളെ തെറി വിളിക്കുകയോ, അല്ലെങ്കിൽ ജയിച്ചവരുടെ വീട്ടിൽപോയി വടിവാൾ കാണിച്ചു ഭയപ്പെടുത്തുകയും , ഭീഷണി പെടുത്തുകയും ചെയ്യുന്നതിനേക്കാൾ നല്ലതല്ലേ അവരുടെ വിജയത്തിൽ ഒപ്പം നിന്ന് എല്ലാം മറന്നു നൃത്തം വെക്കുന്നത്.
ജയിച്ചവരുടെ സന്തോഷത്തിൽ തോറ്റ സ്ഥാനാർഥി പങ്കുചേർന്നാൽ എന്താണ് കുഴപ്പം ?
അവർ അത് പോസിറ്റീവ് ആയി കാണുന്നു
അങ്ങനെ ചിന്തിക്കൂ…
മത്സരത്തിൽ ജയവും പരാജയവും ഒക്കെ ഉണ്ടാകും.
അതിനെ ഉൾക്കൊള്ളാൻ കഴിയണം.
ഇവിടെ വിവിധ രാഷ്ട്രീയ പാർട്ടിയുടെ നേതാക്കൾ മാത്രം ഒന്നിച്ചിരുന്നു
തിന്നാനും കുടിക്കലും, ബിസിനസ് partnership നടത്തിയാൽ മതിയോ?
അണികൾ ശത്രുക്കളെ പോലെ എന്നും അടിച്ചു ചാവണം എന്ന ചിന്ത ശരിയല്ല. നേതാക്കന്മാരെ പോലെ അവർക്കും സൗഹൃദം സൂക്ഷിക്കാം..
രാഷ്ട്രീയം വേറെ സൗഹൃദം വേറെ അപ്പോഴാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം കാണാൻ കഴിയുക അല്ലാതെ തോറ്റാൽ വടിവാളും ബോംബും ആയി ഇറങ്ങുമ്പോൾ അല്ല..
(വാൽ കഷ്ണം…നമ്മൾ ജീവിതത്തിൽ പല രാഷ്ട്രീയത്തിലും മാറി മാറി പോയന്നു വരാം. എന്നാൽ അതിനേക്കാൾ വലുതാണ് വ്യക്തി ബന്ധം. അത് എന്നും ഉണ്ടാകും. Anju ജിക്കും, കൂട്ടുകാരി സ്നേഹ ജിക്കു ആശംസകൾ. ഈ നൃത്തത്തെ രാഷ്ട്രീയമായി കാണേണ്ട )