പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
പാർലിമെന്റിൽ കൊണ്ടുവന്ന വനിതാ സംവരണ ബില്ല് പരാജയപെട്ടല്ലോ.. ഇവിടെ
സർക്കാരല്ല തോറ്റത് ഭാരതത്തിലെ സ്ത്രീകളാണ് തോറ്റത്..
സീറ്റ് കൂടിയാൽ ഗുണം ബിജെപിക്ക് ആണെന്ന് ചില രാഷ്ട്രീയ പാർട്ടിക്കാർ ചിന്തിക്കുന്നു. പുതുതായി ഉണ്ടാക്കുന്ന മണ്ഡലത്തിൽ എല്ലാവരും BJP ക്കു മാത്രമേ വോട്ടു ചെയ്യൂ എന്ന പ്രതിപക്ഷ ചിന്ത മനസ്സിലാകുന്നില്ല.. Eg കേരളത്തിൽ 50 ശതമാനം വർധിച്ചു 20 സീറ്റ് 30 ആയാൽ പുതിയ സീറ്റ് മുഴുവൻ BJP തന്നെ ജയിക്കും എന്ന പ്രതിപക്ഷത്തിന്റെ പേടി എനിക്ക് മനസ്സിലായില്ല. ഏത് മണ്ഡലത്തിലും പ്രതിപക്ഷത്തിനും വിജയ സാധ്യത ഇല്ലേ? ഇന്ത്യയിലെ മുഴുവൻ പുതിയ സീറ്റിലും BJP തന്നെ ജയിക്കുമെന്ന് മുൻകൂട്ടി കാണുവാൻ പറ്റുമോ?
വനിതകൾ അടുക്കളയിൽ പണി എടുത്തു ജീവിക്കട്ടെ, പാർലമെന്റ്, നിയമസഭ ഒക്കെ ആണുങ്ങൾ മാത്രം മതി എന്ന ചിന്താഗതി ഉള്ളവരാണ് വനിതാ സംവരണ ബില്ല് എതിർത്തത്..
പുരുഷ മേധാവിത്വം വനിതാ സംവരണ ബിൽ പരാജയപ്പെടുത്തി എന്നു സാരം.
വനിതകളുടെ പരാജയത്തിൽ അപലപിക്കുന്നു..
(വാൽ കഷ്ണം….24 മണിക്കൂറും സ്ത്രീ സമത്വം പറയുന്ന കപട രാഷ്ട്രീയക്കാരുടെ തനിനിറം മനസ്സിലായല്ലോ.. . കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി വരാത്തതിനു കാരണവും ഈ ചിന്താഗതിയാണ്.. )