190 റൺസ് ലീഡ് നേടിയിട്ടും തോൽവി; ഇംഗ്ലണ്ടിനോട് ആദ്യ ടെസ്റ്റിൽ 28 റൺസ്

പണ്ഡിറ്റിൻ്റെ ക്രിക്കറ്റ് നിരീക്ഷണം

ഇന്ത്യയുടെ അമിതമായ ആത്മ വിശ്വാസം ഒടുവിൽ പരാജയത്തിൽ കലാശിച്ചു.. ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് 28 റൺസിന് ഇന്ത്യയെ തകർത്തു പരമ്പര (1-0) മുന്നിലെത്തി..

ഒന്നാം ഇന്നിംഗ്സ് ഇന്ത്യ 190 റൺസ് ലീഡ് നേടിയിട്ടു ഈ രീതിയിൽ തോൽക്കുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല.. പക്ഷേ Second innings 196 runs എടുത്ത Ollie Pope ജിയും, 7 wickets എടുത്ത് ഇന്ത്യയുടെ കാലമായി മാറിയ Hartley ജിയും ആണ് അവരുടെ heroes.. ഇന്ത്യക്ക് വേണ്ടി ഏതെങ്കിലും ഒരു ബാറ്റ്സ്മാൻ ഒരല്പം കൂടി ശ്രമിച്ചാൽ നമ്മൾ ജയിച്ചേനെ..

രവീന്ദ്ര ജഡേജ ജിയൂടെ all round performance, അശ്വിൻ ജിയുടെ ഭേദപ്പെട്ട ബൗളിംഗ് എല്ലാം ഇന്ത്യക്ക് അനുകൂലം ആയെങ്കിലും രണ്ട് ഇന്നിംഗ്സിലും പരാജയപ്പെട്ട Gill ജി, നന്നായി തുടങ്ങിയിട്ടും വലിയ ഇന്നിംഗ്സ് കളിക്കാത്ത രോഹിത് ജി, ശ്രേയസ് ജി എന്നിവർക്കും ഈ പരാജയത്തിൽ പങ്കുണ്ട്.. S Bharath ജി രണ്ടു ഇന്നിംഗ്സിലും ഭേദപ്പെട്ട പ്രകടനം നടത്തി.. KL രാഹുൽ ജിയും, ജൈസ്വാൽ ജി യും first innings തിളങ്ങി. പക്ഷേ ടെസ്റ്റിൽ വലിയ ഇന്നിംഗ്സ് ഉണ്ടെങ്കിൽ മാത്രമേ കൂറ്റൻ സ്കോർ നേടാനാവൂ.. second innings നമ്മുടെ ബൗളിംഗ് ശരാശരി മാത്രമായി..

അടുത്ത കളിയിൽ ഇന്ത്യയുടെ തിരിച്ച് വരവ് പ്രതീക്ഷിക്കുന്നു.