പണ്ഡിറ്റിൻ്റെ സാമൂഹ്യ നിരീക്ഷണം
കർണാടകയിൽ മണ്ണിടിച്ചലിനെ തുടർന്ന് അപകടം പറ്റിയ അർജുനെ മണ്ണിൻ്റെ അടിയിൽ നിന്നും ഉടനെ രക്ഷിക്കുവാൻ സാധിക്കും എന്ന് വിശ്വസിക്കുന്നു.
കർണാടകയിൽ പത്തിലേറെ പേരാണ് മണ്ണിനടിയില്‍ പെട്ടത്. അതില്‍ ഏഴ് പേരെ പുറത്തെടുത്തു
ഇനി മൂന്നോളം പേര് മണ്ണിനടിയിലുണ്ട് എന്നാണ് കരുതുന്നത്. അവര്‍ക്കു വേണ്ടിയാണ് ദുര്‍ഘട പ്രതിസന്ധിയിലും രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.
അവിടെ നിലവിൽ നല്ല heavy rain ആണ് . രണ്ടു മലകൾക്ക് ഇടയിൽ ഉണ്ടാക്കിയ റോഡിൽ വീണ്ടും ആ മലകളിൽ നിന്നും മണ്ണിടിച്ചിൽ സാധ്യത ഉണ്ട്. മുമ്പ് റോഡ് ഉണ്ടാക്കിയ സമയത്ത് മണ്ണ് എടുത്ത സൈഡിൽ protection wall കെട്ടിയിട്ടില്ല എന്നാണ് അറിയുന്നത്.
അർജുൻ്റെ ജീവന് വേണ്ടി കുടുംബത്തോടൊപ്പം പ്രാർത്ഥിക്കുന്നു..
രക്ഷാപ്രവർത്തനം നടത്താൻ എന്തുകൊണ്ട് ഇത്രയും വൈകി എന്നതിന്
സർക്കാർ മറുപടി പറയേണ്ടി വരും.
ഇനിയെങ്കിലും
കർണാടക സർക്കാർ കേന്ദ്ര സേനയുടെ സഹായം ഉടനടി തേടണം എന്നാണ് എൻ്റെ അഭിപ്രായം.
(വാൽ കഷ്ണം…ഞായറാഴ്ച അവധിയായതിനാൽ ഇനി തിങ്കളാഴ്ചയെ തിരച്ചിൽ പുനരാരംഭിക്കുക യുള്ളൂ എന്നു മാത്രം പറയരുത്. അദ്ദേഹത്തെ രക്ഷിക്കേണ്ട ചുമതല ഇനി ദൈവത്തിന് ഏൽപിക്കാം..)