മറ്റത്തൂരിൽ 8 കോൺഗ്രസ് അംഗങ്ങളും BJP ക്കൊപ്പം; കേരള ചരിത്രത്തിൽ ആദ്യം

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം

"രാത്രി കിടക്കുമ്പോൾ കോൺഗ്രസ് ആയിരുന്നെ.. പക്ഷെ രാവിലെ എഴുന്നേറ്റു വന്നപ്പോൾ ബിജെപി ആയിപോയി"…തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിലെ മുഴുവൻ 8 വാർഡ് അംഗങ്ങളും കോൺഗ്രസ് വിട്ടു പോയി.. 4 മെമ്പർമാർ ഉള്ള BJPയുമായി ചേർന്ന് മുന്നണിയുണ്ടാക്കി ഭരണം പിടിച്ച സംഭവം കേരള ചരിത്രത്തിലെ ആദ്യത്തേത് ആകും..(വല്ലാത്ത ഒരു ഐക്യമുന്നണിആയി പോയി ) യഥാർത്ഥത്തിൽ ഇങ്ങനെ ഒരു ട്വിസ്റ്റ്‌ നടന്നില്ലായിരുന്നു എങ്കിൽ LDF പുഷ്പം പോലെ ഭരിക്കേണ്ട പഞ്ചായത്ത്‌ ആയിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം നടത്തി വരുന്ന നിയമസഭയിൽ ഭരണം കിട്ടുമെന്ന് സ്വപ്നം കണ്ട UDF മുന്നണിക്ക് ഈ സംഭവം അടക്കം തൃശൂരിലെ ഒരു മെമ്പറുടെ ആരോപണം അടക്കം ചെറുതായി ഇമേജ് നഷ്ടം ഉണ്ടാക്കി എന്നതാണ് എന്റെ നിരീക്ഷണം..

തിരഞ്ഞെടുക്കപ്പെട്ട മെമ്പർമാർ

ഭൂരിപക്ഷം കാലു മാറി പോയാൽ യോഗ്യത ആയിഎന്നാണ് നിയമം. അതിനാൽ അയോഗ്യരാക്കാൻ പറ്റില്ല..

ഒന്നിച്ചാണ് പോകുന്നത്, കൂറുമാറ്റ നിരോധന നിയമം ബാധകമാവില്ല.

ഇതിനു ഇടയിൽ അതുൽ കൃഷ്ണ ജി എന്നാ ഒരു യുവാവിന്റെ ജീവിതവും ആയി ഒരു കാര്യം ഈ സംഭവങ്ങളുടെ പുറകിൽ ഉണ്ടത്രേ.

24ാം വയസിലാണ് അതുൽ കൃഷ്ണ ജി സംരംഭകനാകുന്നത്. സിവിൽ എഞ്ചിനീയറിങ് പഠിച്ച അദ്ദേഹം വീടിന് സമീപം 20 സെന്‍റ് സ്ഥലം വാങ്ങി സോളിഡ് ബ്ലോക്കുകള്‍ നിര്‍മിക്കുന്ന കമ്പനിയാണ് ആരംഭിച്ചത്. പക്ഷെ കമ്പനി തുടങ്ങി 12ാം ദിവസം മലിനീകരണമുണ്ടെന്നും അനുമതിയില്ലെന്നും കാണിച്ച് പഞ്ചായത്ത് സ്റ്റോപ്പ് മെമോ നൽകുകയായിരുന്നു. ഇതിന്റെ പ്രതികാരവും ഇതിന്റെ പിന്നിൽ ഉണ്ടത്രേ..

എല്ലാം നല്ലതിന്.

ഭാവിയിൽ ശ്രദ്ധിക്കുക

(വാൽ കഷ്ണം.. പാർട്ടിയോട് സത്യസന്ധതയും ആശയബദ്ധതയും പുലർത്തുന്ന നല്ല കോൺഗ്രസുകാരെ തിരിച്ചറിഞ്ഞ്, അവർക്കു സീറ്റുകൾ നൽകുക.. എന്നാലേ അവസരവാദ രാഷ്ട്രീയത്തിന് തടയിടാണനും, അയ്യോ പ്രസിഡന്റ്‌ ആക്കിയില്ലേ, mayor ആക്കിയില്ലേ എന്ന കരിച്ചിൽ ഒക്കെ കുറക്കുവാൻ പറ്റു .)