SIR കരട് വോട്ടർ പട്ടിക വന്നു; നിങ്ങളുടെ പേരുണ്ടോ എന്ന് ഉടനെ പരിശോധിക്കുക

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം

SIR കരട് വോട്ടർ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചല്ലോ.. ഇനി വരുന്ന നിയമസഭയിൽ അടക്കം വോട്ട് ചെയ്യുവാനായി SIR ഫിൽ ചെയ്ത എല്ലാ കൂട്ടുകാരും നമ്മുടെ പേര് ലിസ്റ്റിൽ വന്നോ എന്ന് ഉടനെ നോക്കണേ..( ഞാൻ നോക്കി, പേരുണ്ട്)

"SIR 2026 ASD ലിസ്റ്റ് " എന്നോ "SIR 2025 kerala " എന്നൊക്കെ ഗൂഗിൾ സെർച്ച്‌ ചെയ്യുമ്പോൾ സൈറ്റ് വരും. അതിൽ നിങ്ങളുടെ "EPIC number……" ടൈപ്പ് ചെയ്‌താൽ റിസൾട്ട്‌ വരും. (Eg.. PANDIT007..)

(BLO മുമ്പ് നിങ്ങൾ SIR fill ചെയ്ത് കൊടുത്തപ്പോൾ നിങ്ങള്ക്ക് തിരിച്ചു തന്ന കോപ്പിയുടെ മുകളിൽ EPIC നമ്പർ ഉണ്ടെ )

എന്തെങ്കിലും കാരണത്താൽ ഇലക്ഷനിൽ പേര് ചേർക്കുവാൻ പറ്റാത്തവർ വിഷമിക്കരുത്.

SIRൽ പേര് ചേര്‍ക്കാന്‍ ജനുവരി 22 വരെ ഇനിയും അവസരം ഉണ്ട്. വേഗമത് ചെയ്യുക ) അന്തിമ വോട്ടര്‍പട്ടിക February 21ന് (SIR Voter List) മാത്രമേ പ്രസിദ്ധീകരിക്കൂ..

നമ്മൾ ഓരോരുത്തരും തൻ്റെ പേര് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നോക്കുവാൻ, അറിയാൻ താല്പര്യം കാണിക്കണം. സർക്കാരിൻ്റെ ഓരോ രേഖയ്ക്കും ഭാവിയിൽ വലിയ പ്രാധാന്യം ഉണ്ട് എന്നറിയുക..

(വാൽ കഷ്ണം… മുമ്പ് പ്രതിപക്ഷം വോട്ട് ചോരി എന്ന ആക്ഷേപം നടത്തിയപ്പോൾ ആണ് കേന്ദ്ര സർക്കാർ എല്ലാവരുടെയും പേര് വീണ്ടും ചേർക്കുവാൻ SIR കൊണ്ട് വന്നത്. ഇതിലൂടെ മരണ പെട്ട (2002 നു ശേഷം) വ്യക്തികളും, കുറേ ബംഗ്ലാദേശ് പൗരന്മാർക്കും,പാകിസ്ഥാൻ, രോഹിഖ്യൻ ടീമിനും, കള്ള വോട്ടർമാർക്കും, രാജ്യം വിട്ടു മറ്റു രാജ്യങ്ങളിൽ സ്ഥിര താമസം ആക്കിയവർക്കും വോട്ട് നഷ്ടപ്പെട്ടു. SIR കാരണം ലക്ഷ കണക്കിന് ബംഗ്ലാദേശി പൗരന്മാർ തിരിച്ചു പോയി)