പണ്ഡിറ്റിന്റെ inter national നിരീക്ഷണം
ഇന്ത്യയുടെ GDP 8.20%…
ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്വ്യവസ്ഥ എന്ന പട്ടം ഇന്ത്യതന്നെ നിലനിർത്തി.
മൊത്ത ആഭ്യന്തര ഉത്പാദനം അഥവാ ജി.ഡി.പി. (gross domestic product). ഒരു രാജ്യത്തിന്റെ സാമ്പത്തിക ശേഷി അളക്കുന്നതിനുള്ള സൂചികയാണ്.
ജിഡിപി (GDP) എന്നത് ഒരു രാജ്യത്തിന്റെ ഒരു നിശ്ചിത കാലയളവിനുള്ളിൽ ഉത്പാദിപ്പിക്കപ്പെടുന്ന എല്ലാ അന്തിമ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ആകെ പണ മൂല്യമാണ്. ഇത് ഒരു രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയും വികസനവും അളക്കുന്നതിനുള്ള ഒരു പ്രധാന സൂചകമാണ്. ഉത്പാദനത്തിനുള്ള വരവും, ചെലവും, കയറ്റുമതിയും എല്ലാം നോക്കി രാജ്യത്തിന് എത്ര ലാഭം കിട്ടി എന്നതാണ് GDP കൊണ്ട് കണക്കാക്കുന്നത്. നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ കയറ്റുമതിയിലൂടെ ലാഭം ഉണ്ടാക്കുന്ന രാജ്യം ഇന്ത്യയാണ് എന്നാണ് അർത്ഥം.
ജിഡിപി ഒരു രാജ്യത്തിന്റെ സാമ്പത്തിക ആരോഗ്യത്തെക്കുറിച്ച് വ്യക്തമായ ധാരണ നൽകുന്നു, അതിനാൽ ഇത് നിക്ഷേപകർക്കും നയരൂപകർത്താക്കൾക്കും ഒരു നിർണായക ഉപകരണമാണ്.