പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം
പുതിയ നിയമം അറിഞ്ഞോ?
അപ്ലിക്കേഷനുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പുകൾ വർദ്ധിക്കുന്ന പാശ്ചാത്തലത്തിൽ സർക്കാർ ചില കടുത്ത തീരുമാനങ്ങൾ എടുക്കുന്നു.
വാട്സ്ആപ്പ്, ടെലിഗ്രാം, സിഗ്നൽ, സ്നാപ്ചാറ്റ്, ജിയോചാറ്റ്, ഷെയർചാറ്റ്, അരട്ടൈ തുടങ്ങിയ ആപ്ലിക്കേഷനുകൾ ഇനി ഉപയോഗിക്കുവാൻ ഒരു ആക്ടീവായ സിം കാർഡ് ഫോണിൽ വേണം എന്ന് നിർബന്ധം ആക്കി. എത്രയോ പേര് ഒഴിവാക്കിയ മൊബൈൽ നമ്പറിൽ ഇപ്പോഴും വാട്സ്ആപ്പ്, telegram ഒക്കെ ഉപോയോഗിക്കുകയും, പിന്നീട് പലതരം തട്ടിപ്പ് ഇതിലൂടെ ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടതാണ് ഇതിനു കാരണം.
സാധാരണ മിക്ക ആപ്പുകളും ഇൻസ്റ്റാളേഷൻ സമയത്ത് ഒരു തവണ മാത്രമാണ് ഉപയോക്താവിന്റെ മൊബൈൽ നമ്പർ സ്ഥിരീകരിക്കുന്നത്. സിം നീക്കം ചെയ്താലും ഡീആക്ടിവേറ്റ് ചെയ്താലും വീണ്ടും ആപ്പ് ഉപയോഗിക്കാം എന്നർത്ഥം.
ഡിജിറ്റൽ പേയ്മെന്റുകൾ പോലുള്ള മേഖലകളിൽ ഇപ്പോൾ തന്നെ ഇതുപോലുള്ള സുരക്ഷാ സംവിധാനങ്ങൾ നിലവിലുണ്ട്.
( വാൽ കഷ്ണം… സെബി (SEBI) പോലും ട്രേഡിങ് അക്കൗണ്ടുകൾ സിം കാർഡുകളുമായി ബന്ധിപ്പിക്കാനും കൂടുതൽ സംരക്ഷണത്തിനായി മുഖം തിരിച്ചറിയൽ ഉപയോഗിക്കുന്നുമുണ്ട്.
സൈബർ തട്ടിപ്പുകൾ ഒരു പരിധി വരെ തടയാൻ ഈ പുതിയ നിയമങ്ങൾ സഹായിക്കുമെന്ന് കരുതാം. )