പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
കൂട്ടുകാരെല്ലാം SIR ഫോം ഫിൽ ചെയ്തു കൊടുത്തോ? 'SIR സമയ പരിധി നീട്ടില്ല' എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറയുന്നുണ്ടെ.. ഈ മാസം തന്നെ എല്ലാവരും അത് ഫിൽ ചെയ്യുക. BLO ക്കു തിരിച്ചു ഏൽപ്പിക്കുക.
ഈ ഫോം ഫിൽ ചെയ്യുക എളുപ്പമാണ്. 2002 ലിൽ വോട്ട് ചെയ്തവർ അന്നത്തെ വോട്ട് ചെയ്ത നിയമസഭാ മണ്ഡലം, നിയമസഭ മണ്ഡലത്തിന്റെ നമ്പർ, വോട്ട് ചെയ്ത സ്കൂൾ, ഭാഗം നമ്പർ, ക്രമ number എന്നിവ ഫിൽ ചെയ്‌താൽ മതി. 2002 ശേഷം വോട്ട് ഉള്ളവർ അച്ഛൻ, അമ്മ, ബന്ധുവിന്റെ 2002 ലെ വോട്ട് ചെയ്ത ഡീറ്റെയിൽസ് എഴുതുക.. സിമ്പിൾ…
2002 ലെ വോട്ടർ പട്ടികയിൽ നിങ്ങളുടെ എല്ലാം details കാണും. ഇതിനായി താഴെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://www.ceo.kerala.gov.in/electoral-roll-sir-2002
കൂടെ നമ്മുടെ പേര്, ആധാർ നമ്പർ, EPIC നമ്പർ എഴുതുക. കൂടെ നിങ്ങളുടെ നല്ല ഗ്ലാമർ ഉള്ള ഫോട്ടോ കൂടി SIR ഫോമിനോട് ഒപ്പം വെച്ചാൽ നല്ലത്. അവർ നിങ്ങള്ക്ക് 2 കോപ്പി തരുന്നുണ്ടല്ലോ. അതിൽ രണ്ടും ഫിൽ ചെയ്ത് ഒന്ന് തിരിച്ചു കൊടുക്കുക. രണ്ടാം കോപ്പി BLO ഒപ്പിട്ട് തരുന്നത് കൂട്ടുകാർ എപ്പോഴും സൂക്ഷിക്കണേ..
പ്രതിപക്ഷം വോട്ട് ചോരി എന്ന ആരോപണം ഉന്നയിച്ചതിനാൽ ആ പ്രശ്നം പരിഹരിക്കുവാൻ ആണ് കേന്ദ്ര സർക്കാർ SIR കൊണ്ട് വന്നത്. ഇതോടെ 2002 ന് ശേഷം മരിച്ചവർ, ഇരട്ട വോട്ട് ഉള്ളവർ, കള്ള വോട്ട് ഉള്ളവർ, രാജ്യം വിട്ട് മറ്റു രാജ്യങ്ങളിലെ പൗരന്മാർ ആയവർ, ബംഗ്ലാദേശ്, പാകിസ്ഥാൻ രാജ്യങ്ങളിൽ നിന്നും പണ്ട് നുഴഞ്ഞു കയറി വന്നവരൊക്കെ പുറത്തായി. ഇതറിഞ്ഞു വിഷമിച്ചു ചില രാഷ്ട്രീയ പാർട്ടികൾ "അയ്യോ SIR വേണ്ടായേ..ഇങ്ങനെ പോയാൽ അടുത്ത ഇലക്ഷനിൽ ഞങ്ങളുടെ വോട്ട് കുറയും" എന്ന് ചിന്തിച്ചു കോടതിയിൽ പോയെ. നിലവിൽ കേസ് മാറ്റി വെച്ചു.
(വാൽ കഷ്ണം…. ബംഗ്ലാദേശ്, പാകിസ്ഥാൻ നിന്നും നുഴഞ്ഞു കയറി കുറേ വര്ഷങ്ങളായി ഇവിടെ വന്നവർ SIR ലൂടെ ശരിക്കും പെട്ടു. കാരണം അവരോ അവരുടെ ബന്ധുക്കളോ 2002 ലിൽ വോട്ട് ചെയ്തത് ബംഗ്ലാദേശ്, പാകിസ്ഥാൻ പോലെ വേറെ രാജ്യങ്ങളിൽ ആണ്.. അതിനാൽ നുഴഞ്ഞു കയറിയവർ ഒക്കെ തിരിച്ചു പോവുകയാണ് )