പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം
വിവാദ സർവകലാശാല അൽ ഫലാഹ് ന്റെ അംഗീകാരം സർക്കാർ ഒഴിവാക്കി. (2000 വിദ്യാർത്ഥികളുടെ ഭാവി തുലാസിൽ ആയി )1995 ലിൽ
ഹരിയാണ-ഡല്‍ഹി അതിര്‍ത്തിയില്‍നിന്ന് 27 കിലോമീറ്റര്‍ അകലെ ഫരീദാബാദിന് സമീപത്തുള്ള ദൗജിലാണ് ജനങ്ങളിൽ നിന്നും സേവനത്തിനു എന്നതിന്റെ പേരിൽ ചാരിറ്റി ഫണ്ട് ഉപയോഗിച്ച് 70 ഏക്കറിൽ അല്‍-ഫലാഹ് സര്‍വകലാശാല ഉണ്ടാക്കിയത്. എന്നാൽ പണം കൊടുത്ത നിക്ഷേപങ്ങളിൽ തിരിമറി നടത്തിയതിന് ഈ യൂണിവേസ്ഴ്സിറ്റി ചെയർമാൻ അഹ്‌മദ് സിദ്ധിഖ് നെ 8 കോടി തട്ടിപ്പ് നടത്തിയ കേസിൽ 2003 ലിൽ കോടതി ശിക്ഷിച്ചിരുന്നു.
എന്നാൽ ഇപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ട 8 ഡോക്ടർമാരുമായും, 50 ഓളം വിദ്യാർത്ഥികളുടെ പ്രവർത്തികളിലും, ക്യാമ്പസ് ലാബിൽ പോലും ആരുമറിയാതെ ബോംബ് ഉണ്ടാക്കിയതിലും, ബോംബ് സാമ്പിൾ കാമ്പസ്സിൽ ആരുമറിയാതെ പൊട്ടിച്ചു നോക്കിയ വിഷയത്തിലും, സർവകലാശാലക്ക് അറിവോ, പങ്കോ മറ്റൊരു ബന്ധമോ ഇല്ലെന്നു VC പറഞ്ഞു. സർവകലാശാല തീർത്തും നിരപരാധികൾ ആണത്രേ. അവിടുത്തെ ഭൂരിഭാഗം ഡോക്ടർമാരും കുട്ടികളും നിരപരാധികൾ ആണെന്നും VC പറഞ്ഞു.
നിലവിൽ ഡൽഹി സ്ഫോടനം ഉണ്ടായ വാർത്ത അറിഞ്ഞ ഉടനെ അൽ ഫല്ലാഹ് യൂണിവേഴ്സിറ്റി യിൽ ജോലി ചെയ്തിരുന്ന പ്രൊഫസർമാർ, വിദ്യാർത്ഥികൾ നല്ലൊരു ശതമാനം ക്യാമ്പസ് വിട്ടു വീട്ടിലേക്കു പോയതായാണ് വിവരം.
1997ൽ എഞ്ചിനീയറിംഗ്കോഴ്സ് തുടങ്ങി. 2009ൽ, കൽപിത സർവകലാശാലയായും 2014ൽ സർവകലാശാലയായും അപ്ഗ്രേഡ് ചെയ്തു. 2019ലാണ് ഇവിടെ എം.ബി.ബി.എസ് കോഴ്സ് ആരംഭിച്ചത്. ചാരിറ്റി സ്ഥാപനം ആയതിനാൽ വെറും 75 ലക്ഷം ഫീസ് വാങ്ങിയാണ് പഠിപ്പിച്ചത്. കൂടുതലും കാശ്മീർ ബേസ്ഡ് വിദ്യാർത്ഥികൾ ആയിരുന്നു.
എന്നാൽ 2022 മുതൽ മെഡിക്കൽ PG ക്കു അംഗീകാരം ഇല്ലെങ്കിലും അത് ഉണ്ടെന്നു പറഞ്ഞു കുട്ടികളെ പറ്റിച്ചു അഡ്മിഷൻ കൊടുത്തു. ഇത് നിലവിൽ കേസ് ആയി കിടക്കുന്നുണ്ട്.
ചെയർമാൻ ജാവേദ് അഹ്മദ് സിദ്ദിഖി ഉയർന്ന വിദ്യാഭ്യാസം ഉള്ള ആളാണ്. മെക്കാനി ക്കൽ വിഭാഗത്തിൽ പ്രൊഫസറായുംപ്രവർത്തിച്ചിട്ടുണ്ട്..പിന്നീട് 8 കോടി വഞ്ചന കേസിൽ 4 വർഷം തടവ് ശിക്ഷ കിട്ടിയപ്പോൾ ജോലി ഉപേക്ഷിക്കേണ്ടി വന്നു.
അംഗത്വം റദ്ദാക്കിയതിനെത്തുടർന്ന്, ഫരീദാബാദ് ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ടിനോട് എഐയുവിന്റെ ലോഗോ ഉടനടി നീക്കം ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു.
ഡൽഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഈ സ്ഥാപനത്തിൽ പ്രവർത്തിച്ചവരിൽ നിന്നും കൂടുതൽ അറസ്റ്റ് വരും ദിവസങ്ങളിൽ ഉണ്ടാകും. ചിലരുടെ പാക്കിസ്ഥാൻ ബന്ധവും NIA പരിശോധിക്കുന്നുണ്ട്.
ക്യാമ്പസിനു പുറത്തുള്ള റൂമിൽ നിന്ന് 2600 കിലോ സ്ഫോടനവസ്തുക്കളും 100 കണക്കിന് തോക്കുംകളും ബോംബ് നിർമ്മിക്കാനുള്ള വസ്ത്തുക്കളും കണ്ടെടുത്തിട്ടുണ്ട്.
അവിടുത്തെ നാട്ടുകാർ ആകെ ഭീതിയിലാണ്.
(വാൽ കഷ്ണം.. നിലവിൽ അൽ ഫല്ലാഹ് യൂണിവേഴ്സിറ്റി യിൽ പഠിക്കുന്ന നിരപരാധികളായ 2000 MBBS, MD കുട്ടികളുടെ ഭാവി തുലാസിലാണ്. തുടർ പഠനത്തിനായി കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ അവർ ശ്രമം നടത്തിയേക്കാം… കൂടെ അവിടെ ജോലി ചെയ്ത നൂറോളം നിരപരാധികളായ ഡോക്ടർമാർ വേറെ ജോലി നോക്കേണ്ട അവസ്ഥയിൽ ആണ്..)