വർക്കല സംഭവത്തിന് പിന്നാലെ ട്രെയിനുകളിൽ ലഹരി പരിശോധന കർശനമാക്കി

പണ്ഡിറ്റിൻ്റെ സാമൂഹ്യ നിരീക്ഷണം

കേരളത്തിലെ മദ്യം കഴിക്കുന്ന മച്ചാന്മാർക്ക് റെയിൽവേ മുട്ടൻ പണി കൊടുത്തു. വര്‍ക്കലയില്‍ തീവണ്ടിയില്‍നിന്ന് യുവതിയെ തള്ളിയിട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്റ്റേഷനുകളിലും തീവണ്ടികളിലും മദ്യം, കഞ്ചാവ്, ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്താൻ കൂടുതല്‍ പരിശോധനയുമായി റെയില്‍വേ പോലീസ് രംഗത്ത്. a യുവതിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു.

ഇനി ട്രെയിനിൽ മദ്യപിച്ച്, ലഹരി ഉപയോഗിച്ച് യാത്രചെയ്യുന്നത് കണ്ടെത്തിയാല്‍ പോലീസ് പിടികൂടും. യാത്ര മുടങ്ങുമെന്ന് മാത്രമല്ല, കേസെടുക്കുമെന്നും railway പോലീസ് അറിയിച്ചു. .മദ്യപിച്ചതായി കണ്ടെത്തിയാൽ അടുത്ത സ്റ്റേഷനിൽ ഇറക്കി നടപടി എടുക്കും .

എന്നാല് ഇതോടൊപ്പം എല്ലാ ബോഗികളിലും CCTV വെക്കുകയും , ladies compartment ലിൽ വനിതാ പോലീസും വേണം. എല്ലാ തീവണ്ടികളിലും

ഓട്ടോമാറ്റിക് വാതിലുകൾ

ഘടിപ്പിക്കണം. എന്നാലെ തുറന്നിട്ട വാതിലുകളിൽ വന്ന് തൂങ്ങിനിൽക്കുന്ന ചില യാത്രക്കാരുടെ പ്രവണത ഇല്ലാതാകൂവാൻ പറ്റൂ. മാത്രവുമല്ല, കുറ്റം ചെയ്തവർക്ക് പെട്ടെന്ന് ഓടി രക്ഷപ്പെടുവാനുള്ള അവസരം ഇതിലൂടെ

ഇല്ലാതാക്കാം.

എല്ലാ റെയിൽവേ സ്റ്റേഷനുകളും അടച്ചുകെട്ടി ഉറപ്പാക്കണം. യാത്രക്കാർ അല്ലാത്ത ആരേയും പ്ളാറ്റ്ഫോമിൽ കയറാൻ അനുവദിക്കരുത്. പ്ളാറ്റ് ഫോമിൽ കയറുന്നതിന് മുൻപ് ടിക്കറ്റ് നിർബന്ധമായും പരിശോധന നടത്തണം. എല്ലാ റെയിൽവേ സ്റ്റേഷൻ entrance ലും കൃത്യമായ പരിശോധന വേണം.. ബാഗിലും മറ്റും കൊണ്ടുവന്നു മദ്യം, ലഹരി സേവിക്കുന്നവന്മാരെ പെട്ടെന്ന് പിടിച്ചു പുറത്താക്കണം.

എങ്കിലേ ജനങ്ങൾക്ക്‌ ധൈര്യമായി യാത്ര ചെയ്യാൻ പറ്റൂ..

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്കു റെയിൽവേ കൈകൊണ്ട നടപടിയിൽ നന്ദി അറിയിക്കുന്നു.