പണ്ഡിറ്റിൻ്റെ രാഷ്ടീയ നിരീക്ഷണം
പഞ്ചസാര ബോട്ടലിൽ ഉപ്പ് എന്നെഴുതി ഉറുമ്പിനെ പറ്റിച്ചോ? എന്ന് ചോദിക്കുന്നവർ ഇത് മുഴുവൻ വായിക്കുക ..
കേരളം ഇന്ന് മുതൽ അതി ദാരിദ്ര്യ മുക്തമായെന്നും എല്ലാവരും സാമ്പത്തികമായി മെച്ചപ്പെട്ടു എന്ന് അറിഞ്ഞതിലും സന്തോഷം, സമ്പന്നമായ കേരളത്തിന് ആശംസകൾ.
എങ്കിലും ചില കുഞ്ഞ് സംശയങ്ങൾ…
1)കേരളത്തിൽ ദാരിദ്ര്യം അവസാനിച്ച നിലക്ക് നിലവിൽ റേഷൻ ഷോപ്പിലൂടെ 5 ലക്ഷത്തോളം പാവങ്ങൾക്ക് കിട്ടുന്ന 35 കിലോ അരി
കൂടി തുടർന്നും കിട്ടുമോ ? നിലവിൽ 8.51 ലക്ഷം ടൺ ഭക്ഷ്യ ധാന്യങ്ങൾ കേരളത്തിൽ വിതരണം ചെയ്യുന്നു.
സംസ്ഥാനത്തെ അന്ത്യോദയ – അന്നയോജന (AAY) വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് ദാരിദ്ര്യം ഇല്ലാതായെന്ന് സര്ക്കാര് പ്രഖ്യാപിച്ചപ്പോൾ
റേഷൻ ഇനി തുടർന്നും കേന്ദ്ര സര്ക്കാര് അരി നൽകുമോ ?
(വൈദ്യുതി മന്ത്രി മുമ്പ് കേരളത്തെ സമ്പൂർണ്ണ വൈദ്യുതി സംസ്ഥാനമായി പ്രഖ്യാപിച്ചപ്പോൾ ഇതറിഞ്ഞ കേന്ദ്രം റേഷൻ കാർഡ് മണ്ണെണ്ണ വെട്ടിക്കുറച്ചിരുന്നോ ? അറിയാവുന്നവർ കമൻ്റ് ഇടുക..അതുപോലെ ഇപ്പൊൾ സംഭവിക്കുമോ ? )
2) ദാരിദ്രർ ഇല്ലാതായെങ്കിൽ ഇനി കേരളത്തിൽ എവിടെയും ഭിക്ഷക്കാർ ഉണ്ടാകില്ല എന്ന് കരുതാം. ഇനി കേരളത്തിൽ ഏതെങ്കിലും ഭിക്ഷക്കാരെ കണ്ടാൽ എന്ന് ചെയ്യണം ?
3) കേരളത്തിലെ മൊത്തം ജനതയും സാമ്പത്തികമായി നല്ല നില കൈവരിച്ചല്ലോ .. അതിനാൽ ജോലിയിൽ അടക്കം നില നിൽകുന്ന
സാമ്പത്തിക സംവരണം ഇതോടെ അവസാനിക്കുമോ ?
4) ഇനി മുതൽ എല്ലാ റേഷൻ സൗജന്യങ്ങൾ നിറുത്തുമോ ?
കേരളത്തിൽ ദാരിദ്ര്യം അവസാനിപ്പിച്ചത് പോലെ,
ആദ്യത്തെ ഗുണ്ടാ രഹിത സംസ്ഥാനമായി കേരളം വരണം. ഇന്ത്യയിലെ ആദ്യ സ്ത്രീ പീഢന രഹിത സംസ്ഥാനമായി കേരളം വരണം. രാഷ്ട്രീയ കൊലപാതകങ്ങൾ, ആക്രമങ്ങൾ രഹിത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം ഇതുപോലെ വരുമെന്ന് വിശ്വസിക്കുന്നു. കേരളത്തിൽ എന്തിൻ്റെ ദാരിദ്ര്യം മാറിയിട്ട് എന്ത് കാര്യം ? മദ്യത്തിൻ്റെ ദാരിദ്ര്യം മാറിയോ ?
( വാൽ കഷ്ണം…..കേരളത്തിലെ ദരിദ്രർ ആ അവസ്ഥയിൽ നിന്നും മാറി മികച്ച സാമ്പത്തിക ഭദ്രത നേടി എന്ന വാദം ശരിയാണെങ്കിൽ തീർച്ചയായും ഇപ്പൊൾ ഭരിക്കുന്ന സർക്കാരിന് ക്രെഡിറ്റ് എടുക്കാം. കൂടെ ലക്ഷ കണക്കിന് പേർ വിദേശത്തും, മറ്റ് സംസ്ഥാനങ്ങളിൽ ജോലിക്ക് പോയത് കൊണ്ടും, കുറെ ചാരിറ്റി സംഘടനകളുടെയും, ചില നല്ല മനസ്സുള്ള മനുഷ്യരുടെയും നിസ്വാർത്ഥ സേവനം ഒക്കെ കൂടിയാണ് ഇങ്ങനെ കേരളത്തിൽ ദാരിദ്രർ ഇല്ലാത്ത അവസ്ഥ ഉണ്ടായത് . അതും ശരിയല്ലേ ? )