പണ്ഡിറ്റിന്റെ ക്രിക്കറ്റ് നിരീക്ഷണം
മൂന്നാം ഏകദിനത്തിൽ 27 റൺസിനു ഇംഗ്ലണ്ടിനോട് തോറ്റു (2-1) ഇന്ത്യ പരമ്പര നഷ്ടമാക്കി. ഇതോടെ ഇംഗ്ലണ്ടിൽ ചെന്ന് ജൂനിയർ കളിക്കാരും, സീനിയർ കളിക്കാരും ഒക്കെ കളിച്ചു മൂന്നു പരമ്പരയും അടിയറവ് പറഞ്ഞു.
ആദ്യ ഏകദിനം ജയിച്ചപ്പോൾ ഈ പരമ്പര ഇന്ത്യക്ക് കിട്ടുമെന്ന് കരുതിയതാണ്. (അത് ജയിപ്പിച്ചത് ബൗളേർമാരുടെ ബാറ്റിങ്ങിൽ ആയിരുന്നു ) എന്നാൽ രണ്ടും മൂന്നും കളി ഇംഗ്ലണ്ടിനോട് തോറ്റു ഇന്ത്യ പരമ്പര നഷ്ടമാക്കി.
ഈ കളി റൺസ് ഒഴുകുന്ന പിച്ചിൽ ആണ് നടന്നത്. അവരുടെ B Ducket ജി (141), J Bethal ജി (91), റൂട്ട് ജി (78*), Butler ജി (13 പന്തിൽ 41*)ചേർന്ന് അവരെ 387 എന്ന കൂറ്റൻ സ്കോറിൽ എത്തിച്ചു. പരിക്ക് കാരണം ബുമ്ര ജി ഇല്ലാതായത് ബൗളിങ്ങിനെ ബാധിച്ചു. 6th bowler ഇന്ത്യക്ക് ഇല്ലാത്തത് പാരയായി.
കൂറ്റൻ വിജയ ലക്ഷ്യം മുന്നിൽ കണ്ട ഇന്ത്യയുടെ ഓപ്പണർമാർ ആദ്യ 25 ഓവറുകൾ സാവധാനം ബാറ്റിംഗ് ചെയ്തതാണ് ഇന്ത്യയുടെ ഒരു പരാജയ കാരണമായി എനിക്ക് തോന്നിയത്. രോഹിത് ശർമ ജി (138), Gill ജി (77), കോഹ്ലി ജി (74) പൊരുതി എങ്കിലും ഇന്ത്യൻ സ്കോർ 360 ലിൽ അവസാനിച്ചു. ഇന്നിങ്സിൽ എവിടെയും ഇന്ത്യ അവർക്കൊരു ഭീഷിണി ആയില്ല എന്നതാണ് സത്യം. അല്പം കൂടി തുടക്കം റൺസ് നേടുകയും, നല്ലൊരു ഫിനിഷർ കൂടെ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യ ജയിച്ചേനെ. 4 wickets എടുത്ത S Curran ജി ആണ് ഇന്ത്യയെ തകർത്തത്.
അടുത്ത പരമ്പരയിൽ എങ്കിലും ഇന്ത്യ ജയത്തിലേക്കു തിരിച്ചെത്തും എന്നു കരുതാം..ദയവ് ചെയ്ത് T20 യിൽ ക്യാപ്റ്റൻ ആയി സൂര്യ കുമാർ യാദവ് ജിയെ, റിങ്ങു സിംഗ് ജിയെ തിരികെ കൊണ്ട് വരിക. ഏകദിനത്തിൽ സഞ്ജു ജിക്ക്, യശസ്വി ജെയ്സവൽ ജിക്കും അവസരം കൊടുക്കുക.
(വാൽ കഷ്ണം….. ഈ 3 പരമ്പരയിലും ഇന്ത്യ പല പരീക്ഷണങ്ങളും നടത്തി. സഞ്ജു ജിക്കു കുറേ അവസരം കൊടുത്തു. T20 യിൽ പുതിയ ക്യാപ്റ്റൻ ശ്രേയസ് ജി വന്നു. യുവതാരം വൈഭവ് ജിക്കു കുറച്ചു അവസരം കൊടുത്തു. പിന്നീട് ഏകദിന പരമ്പരയിൽ ബുമ്ര ജി അടക്കം കുറേ സീനിയർ താരങ്ങളെ കൊണ്ട് വന്നു. ക്യാപ്റ്റൻ Gill ജി തിരിച്ചു വന്നു. ആരും വർക്ക് ആയില്ല.എല്ലാ പരീക്ഷണങ്ങളും പരാജയപ്പെട്ടു. ഇംഗ്ലണ്ടിലെ ബൗൺസുള്ള പിച്ചുകളിൽ ബാറ്റിസ്മന്മാർ, bowler മാർ ഒക്കെ Ireland നോടു വരെ ദയനീയമായി തോറ്റു. IPL ലിൽ അടക്കം ഇനിയെങ്കിലും വെറും റൺസ് ഒഴുകുന്ന പിച്ച് ഒരുക്കാതെ ഇത്തരം പിച്ചുകൾ കൂടി ഒരുക്കുക. അതാണ് ഏക മാറ്റം വരുത്തെണ്ടത്)