പണ്ഡിറ്റിൻ്റെ ക്രിക്കറ്റ് നിരീക്ഷണം
West Indies ന് എതിരായ രണ്ടാം ടെസ്റ്റും 7 വിക്കറ്റിൻ്റെ വലിയ വിജയം നേടി ഇന്ത്യ പരമ്പര തൂത്തുവാരി (2-0).
Player of the match കുൽദീപ് യാദവ് ജി രണ്ട് ഇന്നിംഗ്സിലും ആയി നേടിയ 8 വിക്കറ്റ് , ആദ്യ ഇന്നിങ്സിൽ 175 റൺസ് അടിച്ച Jaiswal Ji, century നേടിയ ഗിൽ ജി, സായി സുദർശൻ ji (87), രണ്ടാം ഇന്നിങ്സിൽ അർദ്ധ സെഞ്ച്വറി നേടിയ KL രാഹുൽ ജി (58*) എന്നിവരൊക്കെ ആണ് ഇന്ത്യൻ വിജയത്തിൽ നിർണായകം. മൊത്തം പരമ്പരയിലെ പ്രകടനത്തിന് രവീന്ദ്ര ജഡേജ ജി player of the series ആയി.
യഥാർത്ഥത്തിൽ West Indies രണ്ടാം ഇന്നിങ്സിൽ മികച്ച പ്രകടനം നടത്തി 390 റൺസ് നേടിയിരുന്നു. എന്നാല് ആദ്യ ഇന്നിങ്സിൽ ദയനീയ പ്രകടനം നടത്തി വെറും 248 ന് പുറത്തായതാണ് അവർക്കു പാര ആയത്. ശരിക്കും പിച്ചിൻ്റെ സ്വഭാവം വെച്ച് കുറച്ചു നിലവാരം ഉള്ള ടീം ആണെങ്കിൽ ഒരു സമനില നേടുവാൻ സാധിച്ചേനെ… ഒരു 150 റൺസ് കൂടെ അവർ അധികം എടുത്തിരുന്നെങ്കിലും ഇന്ത്യ ബുദ്ധിമുട്ടിയേനെ… ഏതായാലും അത് ഉണ്ടായില്ല. കുൽദീപ് ജി, സുദർശൻ ji ഒക്കെ ഇനി ടെസ്റ്റിൽ സ്ഥിരം സാന്നിധ്യമാകും എന്ന് തോന്നുന്നു.
(വാൽ കഷ്ണം… ക്യാപ്റ്റൻ എന്ന നിലയിൽ ഇത് വരെ Gill Ji മികവ് പുലർത്തി. ഇനി ഓസ്ട്രേലിയൻ പര്യടനം നിർണായകം ആകും. അതും സീനിയർ താരങ്ങളിൽ മാത്രം പ്രതീക്ഷിക്കുന്ന ഏകദിന മത്സരങ്ങളിൽ.. നോക്കാം ..)