പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
തമിൾ നാട്ടിൽ ഹിന്ദി നിരോധിക്കുവാൻ അവിടുത്തെ സ്റ്റാലിൻ ജിയുടെ സർക്കാർ ശ്രമിക്കുന്നു എന്നാ വാർത്ത കേട്ട് വേദനിക്കുന്നു.
ഹിന്ദി ഭാരതത്തിന്റെ രാഷ്ട്രഭാഷയല്ലേ.. അത് മറന്നു പോകരുത്.. തമിഴ് നാടും ഭാരതത്തിൽ ആണ്.. ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും, വിദേശത്തു പോലും വ്യാപകമായി ഉപയോഗിക്കുന്ന ഹിന്ദി എന്ന രാഷ്ട്ര ഭാഷ പഠിക്കുന്നത് ഇത്ര വലിയ ക്രിമിനൽ കുറ്റമാണോ? യഥാർത്ഥത്തിൽ ആ ഭാഷയെ കൂടുതൽ പ്രോത്സാഹിപ്പിച്ചാൽ new ജനറേഷൻ ന് ഭാവിയിൽ ഗുണം ചെയ്യും
തമിഴ്‌നാട്ടിലുടനീളമുള്ള ഹിന്ദി ഹോർഡിങുകൾ, ബോർഡുകൾ, ഹിന്ദി സിനിമകൾ, ഹിന്ദി പാട്ടുകൾ എന്നിവയൊക്കെ നിരോധിക്കാൻ പോകുന്നു എന്നാണ് വാർത്തയിൽ കണ്ടത്..റെയിൽവേ സ്റ്റേഷനിലെ ബോർഡുകൾ, ദേശാസൽകൃത ബാങ്കുകളുടെ ബോർഡ് ഇവ നിരോധിക്കുമോ? നമ്മുടെ കറൻസി യിലെ ഹിന്ദി കാരണം അതിനി അവർ ഉപയോഗിക്കില്ലേ?
എത്രയോ തമിഴ് നാട്ടുകാർ ഇന്ത്യൻ ആർമിയിലും, കേന്ദ്ര ഭരണ ഓഫീസുകളിലും ജോലി ചെയ്യുന്നു…. അവർ ഇനി എന്ത് ചെയ്യും?
തമിഴ്നാട്ടിന് പുറത്ത് പ്രത്യേകിച്ച് ഹിന്ദി മേഖലകളിൽ ജീവിക്കുന്ന നമ്മുടെ തമിഴ് സഹോദരങ്ങൾക്ക് ഈ തീരുമാനം കാരണം അവിടുത്തെ ജനങ്ങളിൽ നിന്നും വലിയ പ്രതിഷേധം നേരിടേണ്ടി വരില്ലേ? എന്തിനു ഇതിന്റെ പേരിൽ മലയാളികൾക്കും പ്രശ്നങ്ങൾ ഉണ്ടാകാം. അവരുടെ കണ്ണിൽ എല്ലാം "മദിരാസി" ആണ്.
തമിഴ്നാട് ഭാരതത്തിൻ്റെ ഭാഗമല്ലേ? ഭാരതത്തിലെ ഏതെങ്കിലും ഭാഷ നിരോധിക്കാൻ ഏതെങ്കിലും സർക്കാരിനാകുമോ?
(വാൽ കഷ്ണം…Articles 29 & 30 ഇന്ത്യൻ പൗരന്മാർക്ക് അവരുടെ ഭാഷ സ്വാതന്ത്ര്യം നൽകുന്ന ഭരണഘടനാപരമായ ഉറപ്പുകളാണ്. ആർക്കും അത് നിരോധിക്കുവാൻ പറ്റില്ല. അതിനാൽ ഹിന്ദി നിരോധനത്തിനു മുമ്പ് ആർട്ടിക്കിൾ 29 (2) എങ്കിലും ഒന്ന് വായിച്ചു നോക്കുവാൻ അപേക്ഷ.)