ഹിജാബ് വിവാദം രമ്യമായി പരിഹരിച്ചു; ആർക്കൊക്കെ എന്ത് ഗുണം, എന്ത് ദോഷം?

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം

കേരളത്തെ മുൻമുനയിൽ നിറുത്തിയ, വൻ വിവാദമായ ഹിജാബ് വിഷയം വളരെ രമ്യമായി പരിഹരിക്കപ്പെട്ടു. പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ വിദ്യാർഥിനി ആ സ്കൂളിൽ നിന്നും TC വാങ്ങി മറ്റൊരു സ്കൂളിൽ പോയി ചേരുമെന്ന് നിലപാട് എടുത്തതോടെ ആണ് വിവാദം കെട്ടങ്ങിയത്. വളരെ നല്ല തീരുമാനം..

ഈ വിവാദം കൊണ്ട് ആർക്കൊക്കെ എന്തൊക്കെ ഗുണം/ ദോഷം ഉണ്ടായി..

1) ഹിജാബ് വിഷയത്തിൽ കുട്ടിയുടെ പക്ഷത്തു നിൽക്കുകയും, സ്കൂളിന് എതിരെ പ്രസ്താവന നടത്തുകയും ചെയ്ത LDF സർക്കാർ സ്കോർ ചെയ്തു. അടുത്ത നിയമസഭയിൽ ഒരു വിഭാഗത്തിന്റെ കുറേ വോട്ടുകൾ ഇത് കാരണം പുതുതായി കിട്ടാം. കുട്ടിയുടെ രക്ഷിതാവും സർക്കാരിനെ അഭിനന്ദിച്ചതും, രാഷ്ട്രീയ നേട്ടം ഉണ്ടാക്കും.

2) വിഷയത്തിൽ പ്രകടമായി ഇടപെട്ടില്ലെങ്കിലും, BJP ക്കു ഈ വിവാദം ഗുണം ചെയ്യും. പുതുതായി ഒരു വിഭാഗത്തിന്റെ കുറേ "മതേതര" വോട്ടുകൾ/ സപ്പോർട്ട് കിട്ടാം..

3) SDPI ചെറിയ ഇടവേളയ്ക്കു ശേഷം ഹിജാബ് വിഷയത്തിൽ ശക്തമായി ഇടപ്പെട്ട് തിരിച്ചു വന്നു. തുടക്കം മുതലേ ഇത്രയും സീരിയസ് ആയ ഈ വിഷയം ജനങ്ങളിൽ എത്തിക്കുകയും, സ്കൂൾ എതിരെ മന്ത്രി പറഞ്ഞപ്പോൾ, മത വസ്ത്രം ധരിക്കാം എന്ന് മന്ത്രി വാക്കാൽ പറഞ്ഞാൽ മാത്രം പോരാ, അത് ഒരു സർക്കുലർ ആയി ഇറക്കണം. എന്നാലേ, ഭാവിയിൽ ഇത് പോലുള്ള പ്രശ്നം ആവർത്തിക്കാതെ ഇരിക്കൂ എന്ന് അവർ മാത്രമാണ് നിലപാട് എടുത്തത്. ഇതിലൂടെ ഒരു വിഭാഗത്തിന്റെ കൈയ്യടി അവർക്കു കിട്ടി. (എന്നിട്ട് മന്ത്രി സർക്കുലർ ഇറക്കിയോ എന്ന് എനിക്ക് അറിയില്ല). ഈ വിവാദം കേരളത്തിലെ SDPI യുടെ വളർച്ചക്ക് വലിയ സംഭാവന നൽകും.

4) മുസ്ലീം ലീഗിന് ഈ വിവാദം കൊണ്ട് ഒരു ഗുണം ഉണ്ടായില്ല. സമുദായത്തെ ബാധിക്കുന്ന ഇത്രയും വലിയ വിഷയം അവര് വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചോ, കുട്ടിയുടെ വീട്ടുകാരുടെ കൂടെ കട്ടക്ക് നിന്നോ സഹകരിച്ചില്ല. ഇത് ഭാവിയിൽ ഇലക്ഷൻ അവർക്കു കുറച്ചു വോട്ട് നഷ്ടം ഉണ്ടാക്കാം.

5) കോൺഗ്രസ് പാർട്ടിക്ക് ഹിജാബ് വിഷയം കൊണ്ട് വലിയ ഗുണം ഉണ്ടാകില്ല.

ഹിജാബ് ധരിച്ചു സ്കൂളിൽ പോവാൻ ആഗ്രഹിച്ച വിദ്യാർത്ഥിയെയും പിതാവിനെയും ചില കൊണ്ഗ്രെസ്സ് നേതാക്കൾ സ്കൂളിന്റെ ഭാഗത്ത് നിന്നും സംസാരിച്ചു സമ്മർദ്ധത്തിൽ ആക്കിയെന്നാണ്

വിദ്യാർത്ഥിയുടെ പിതാവിന്റെ FB പോസ്റ്റിൽ നിന്നും മനസ്സിലാകുന്നത്.

മുമ്പ് ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലും, ഇപ്പോഴത്തെ അയ്യപ്പ ഭഗവാന്റെ സ്വർണ്ണപാളി വിവാദത്തിലും ഹൈന്ദവരുടെ വിശ്വാസ സംരക്ഷണ റാലി നടത്തുന്ന കോൺഗ്രസ്‌ എന്തുകൊണ്ടാണ് ഹിജാബ് വിഷയത്തിൽ സ്കൂളിന്റെ ഭാഗം നിന്നത് എന്നാണ് പലരും ചോദിക്കുന്നത്. ഹിജാബ് ധരിക്കുന്നവരുടെ വിശ്വാസവും സംരക്ഷിക്ക പെടേണ്ടത് അല്ലേ എന്നാണ് കുട്ടിയുടെ ഭാഗത്തു നില്കുന്നവരുടെ ചോദ്യം..എല്ലാവർക്കും വോട്ട് ഉണ്ടല്ലോ?

ഏതായാലും മറ്റൊരു സ്കൂളിൽ പോയി പഠിക്കുവാൻ തീരുമാനിച്ചു ഈ വിഷയം ഇവിടെ കൊണ്ട് അവസാനിപ്പിച്ച കുട്ടിയുടെ parents ന് നന്ദി.

വിദ്യാഭ്യാസത്തേക്കാൾ വലുതല്ല വിശ്വാസം.