മെസ്സി കൊച്ചിയിൽ കളിക്കുമ്പോൾ; ഇസ്രായേൽ-പാലസ്തീൻ ആരാധകർ തമ്മിൽ

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം

മെസ്സി ജിയും അര്ജന്റീന ടീമും കൊച്ചിയിൽ വന്നു കളിക്കും എന്ന വാർത്ത വന്നല്ലോ. എന്നാൽ കടുത്ത ഇസ്രായേൽ ആരാധകർ ആണ് മെസ്സി ജിയും, അർജന്റീനയും എന്നും അവരെല്ലാം ഹമാസിനു എതിരുമാണ് എന്നും ഈയിടെയായി മലയാളികൾക്ക് മനസ്സിലായല്ലോ.

ഇതേ തുടർന്ന് കേരളത്തിലെ പാലസ്തീൻ ആരാധകർ കട്ട കലിപ്പിലാണ്. ഇസ്രായേൽ ആരാധകരുടെ കളി ബഹിഷ്കരിക്കണം എന്നാണ് അവരുടെ നിലപാട്. ഇതോടെ കേരളത്തിലെ ഇസ്രായേൽ ആരാധകർ മാത്രമേ മെസ്സിയെയും, അര്ജന്റീന ടീം കളി കൊച്ചിയിൽ പോയി കാണൂ എന്ന് ഉറപ്പായി.

.

കേരളത്തിലെ പാലസ്തീൻ ആരാധരുടെ മെസ്സി ജി ബഹിഷ്കരണം കാരണം കളി കാണുവാൻ ആളില്ലാതാകുമോ? കേരളത്തിലെ ഇസ്രായേൽ ആരാധകർ മാത്രം കളി കണ്ടാൽ തിരക്ക് തീരെ കുറഞ്ഞു പോവുമോ? ഇനിയെന്ത്?

ഇന്ന് ലോകത്തു ഇസ്രായേൽ ഗാസ യുദ്ധം മാത്രമല്ല, റഷ്യ ഉക്രൈൻ യുദ്ധവും, മറ്റു നിരവധി രാജ്യങ്ങളിൽ യുദ്ധം നടക്കുന്നുണ്ട്.. പക്ഷെ അവിടെ ഒക്കെ സ്പോർട്സ് ഭംഗിയായി നടക്കുന്നു. ആരും ആരെയും വിലക്കുന്നില്ല. Sporrsman സ്പിരിറ്റ്‌ കാണിക്കുന്നു.പക്ഷെ കേരളത്തിൽ….

ഇതോടെ മെസ്സി ജിയുടെയും, അർജന്റീന ടീമിന്റെയും ഭാവി എന്താകും?