പണ്ഡിറ്റിൻ്റെ ക്രിക്കറ്റ് നിരീക്ഷണം
പാകിസ്ഥാൻ വീണ്ടും ഇന്ത്യയോട് തോറ്റു
ഏഷ്യ കപ്പിൻ്റെ സൂപ്പർ 4 ലിൽ ആണ് അവർ രണ്ടാം വട്ടവും 6 വിക്കറ്റിന് ഇന്ത്യയോട് തോറ്റത്.
വെടി കെട്ട് ബാറ്റ്സ്മാൻ player of the match അഭിഷേക് ശർമ ജി വെറും 39 പന്തിൽ നേടിയ 74 റൺസ് ആണ് ഇന്ത്യയുടെ വിജയത്തിന് നെടുംതൂൺ ആയത്. കൂടെ ഗിൽ ജി 47 റൺസ് എടുത്തു തിളങ്ങി. ഒടുവിൽ വെറും 19 പന്തിൽ 30 എടുത്ത തിലക് വർമ്മ ജിയാണ് കളി ഫിനിഷ് ചെയ്തത്..
ആദ്യം ബാറ്റിംഗ് ചെയ്ത പാകിസ്ഥാനെ ഇന്ത്യ 171 റൺസിന് തളച്ചു. ശിവം ദുബെ ജി 2 വിക്കറ്റ് എടുത്ത് തിളങ്ങി.
യഥാർത്ഥത്തിൽ റൺസ് ഒഴുകുന്ന പിച്ചിൽ പാക് ഒരു 200 എടുത്തിരുന്നെങ്കിൽ ഇന്ത്യ വിയർത്തേനെ.. 105 റൺസ് എന്ന ഓപ്പണിംഗ് സ്റ്റാൻഡിന് ശേഷം വന്ന ആരും വളരെ കോൺഫിഡൻസ് ഓടെ കലിച്ചിരുന്നില്ല എന്നതാണ് സത്യം .
ഒരു വിജയം കൂടി നേടിയാൽ ഇന്ത്യക്ക് ഏഷ്യ കപ്പ് ഫൈനലിൽ എത്താം. ശ്രീലങ്കയെ ഇന്നലെ അട്ടിമറിച്ച ബംഗ്ലാദേശിന് നിലവിലെ അവസ്ഥയിൽ ഫൈനൽ സാധ്യത കാണുന്നു.
All the best team India
All the best Abhishek Sharma ji
പുതിയ സൂപ്പർ താരം അഭിഷേക് ജിയെ ഏകദിനത്തിലും ടെസ്റ്റിലും കളിപ്പിക്കുക..