പണ്ഡിറ്റിന്റെ ക്രിക്കറ്റ് നിരീക്ഷണം
ഏഷ്യ കപ്പ് T20 യിൽ ബംഗ്ലാദേശിനെ 41 റൺസിനു തകർത്തു ഇന്ത്യ ഫൈനലിൽ എത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ പതിവ് പോലെ ഓപ്പണർ സൂപ്പർ താരം അഭിഷേക് ശർമ ജി 37 പന്തിൽ 75 റൺസ് നേടി (5 സിക്സ്, 6 fours) സ്വപ്ന തുല്യമായ തുടക്കം നൽകി എങ്കിലും മിഡിൽ ഓർഡർ കളിയിൽ താളം കണ്ടെത്തിയില്ല.. പുഷ്പം പോലെ 200+ സ്കോർ നേടേണ്ട ഇന്ത്യ വെറും 168 ലിൽ ഒതുങ്ങി. ഹർഥിക് പാന്ധ്യ ജി (38), ഗിൽ ജി (29) എടുത്തു തിളങ്ങി.
മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ ബൗളർമാർക്ക് മുന്നിൽ റൺസ് കണ്ടെത്തുവാൻ ബംഗ്ലാദേശ് ബുദ്ധിമുട്ടി..അവരുടെ ഓപ്പണർ S ഹസ്സൻ ji ഒറ്റയ്ക്ക് പൊരുതി 69 എടുത്തു പുറത്തായി. ഇന്ത്യക്കായി കുൽദീപ് ji 3 വിക്കെറ്റ് നേടി. Varun ജി, ബുമ്ര ജി 2 വിക്കെറ്റ് സ്വന്തമാക്കി.
എങ്കിലും ഇന്ത്യ ഫീൽഡിങ് കുറച്ചു കൂടി മെച്ചപ്പെടുത്തണം. മുമ്പ് പാകിസ്ഥാൻ എതിരെ 4 ക്യാച്ച് drop ആക്കി എങ്കിൽ ഇന്ന് 3 ക്യാച്ച് മിസ്സാക്കി. ഈ പ്രശ്നം അടിയന്തിരമായി പരിഹരിക്കണം. ഇനി പാകിസ്ഥാൻ, ബംഗ്ലാദേശ് കളിയിലെ വിജയി ഇന്ത്യക്ക് ഫൈനലിൽ കിട്ടും.
All the best ടീം India
All the best അഭിഷേക് ശർമ ji
(വാൽ കഷ്ണം… കാര്യം ഞാൻ സൂര്യ കുമാർ യാദവ് ജിയുടെ ഒരു ആരാധകൻ ആണെങ്കിലും, ഒരു ക്യാപ്റ്റൻ എന്നാ രീതിയിലെ അദ്ദേഹത്തിന്റെ പല തീരുമാനങ്ങളും ഉൾകൊള്ളുവാൻ പറ്റുന്നില്ല. സഞ്ജു ജിയെ എന്തുകൊണ്ട് ശരിക്കും ഉപയോഗിക്കുന്നില്ല? 3 rd പൊസിഷൻ കൊടുക്കാവുന്നതേ ഉള്ളു.. പക്ഷെ..)