പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
രാഹുൽ മാങ്കൂട്ടം ജി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദം രാജിവച്ചു.. സമൂഹ മാധ്യമങ്ങളിലൂടെയുള്ള ചില യുവതികളുടെ ചില ആരോപണങ്ങളും, വെളിപ്പെടുത്തലുകളാണ് രാജിക്ക് കാരണം..(പോലീസിൽ പോലും ഇതുവരെ ഒരു യുവതിയും പരാതിപെട്ടിട്ടില്ല. ചാനലിന് മുന്നിൽ മാത്രമാണ് യുവതികൾ ആരോപണങ്ങൾ ഉന്നയിച്ചത്)
യുവതികൾ ആരോപിച്ച യുവ നേതാവ് താൻ അല്ലെന്നും, എന്നാൽ
ധാർമ്മികതയുടെ പേരിൽ പാർട്ടി ചുമതല ഒഴിയുന്നു എന്നും പറഞ്ഞാണ് യുവതികളുടെ ആരോപണം ഉണ്ടായ ഉടനെ അദ്ദേഹം ഒട്ടും ശങ്കയില്ലാതെ, ആരുടെയും സമ്മർദ്ദം ഇല്ലാതെ സംസ്ഥാന അദ്യക്ഷ പദം രാജിവെച്ചു മാതൃക ആയത്.
രാഹുൽ ജിയുടെ എന്ന പേരിൽ കുറേ ചാറ്റുകളും, recorded voice കാൾകളും ആണ് യുവതികൾ പ്രധാനമായും നിരത്തിയ തെളിവുകൾ.. ചില ചാറ്റ് 3 വർഷം മുതൽ 5 വർഷം വരെ പഴക്കമുണ്ട്.. അത് ശരിക്കും അയച്ചത് ഇങ്ങേർ ആണോ, അത് ശരിക്കും ഇദ്ദേഹത്തിന്റെ ശബ്ദം തന്നെയാണോ എന്നതൊക്കെ തെളിയിക്ക പെടണം.. പക്ഷെ യുവതികൾക്ക് ഒന്നും പരാതി ഇല്ലാത്തതിനാൽ cyber വിങ്ങിനും ഒന്നും ചെയ്യാനില്ലല്ലോ..
പാര്‍ട്ടിക്കുള്ളിലെ ഏതു നേതാവിന് എതിരെ ഗുരുതരമായ ആരോപണം വന്നാലും അതിനെ ഗൗരവത്തോടെ പരിഗണിക്കുമെന്നും, ആരെയും പാർട്ടി സംരക്ഷിക്കില്ല എന്നും പ്രതിപക്ഷ നേതാവ് VD സതീശൻ ജി ഉറക്കെ പ്രഖ്യാപിച്ചു.
ഈ വിഷയത്തിൽ രാഹുൽ ജി MLA സ്ഥാനം രാജി വെച്ചിട്ടില്ല. അതിന്റെ ആവശ്യമുണ്ടോ?
ഇനി പാലക്കാട് ഉപതെരെഞ്ഞെടുപ്പിന് സാധ്യത തീരെ ഇല്ല. കാരണം ഉപ തെരഞ്ഞെടുപ്പ് നടത്തുവാൻ ഒരു വർഷം എങ്കിലും വേണം നിയമസഭാ കാലാവധി..