പണ്ഡിറ്റിൻ്റെ Inter National നിരീക്ഷണം
ചില രാജ്യങ്ങളിൽ കുറ്റവാളികളെ blood money (ദയ ധനം) കൊടുത്ത് രക്ഷപ്പെടുത്തുന്ന പരിപാടി ഉണ്ടല്ലോ. അതായത് പണക്കാരെ ജയിലിൽ നിന്നും രക്ഷിക്കുവാൻ ഉണ്ടാക്കിയ നിയമമാണോ ഇത് ?
ഇന്ത്യയിൽ ഇങ്ങനെ ഒരു നിയമം ഉണ്ടായിരുന്നു എങ്കിൽ എൻ്റെ അഭിപ്രായത്തിൽ ഇന്ത്യയിലെ ഭൂരിഭാഗം ജയിലുകളും കാലി ആയേനെ..കുറ്റവാളികൾ എവിടെ നിന്നെങ്കിലും പണം ഉണ്ടാക്കി രക്ഷപെടും എന്നർത്ഥം. സപ്പോസ്, ഒരാൾ ഒരു യുവതിയെ ബലാൽസംഘം ചെയ്തു കൊന്നാൽ, യുവതിയുടെ വീട്ടുകാർക്ക് കുറച്ചു പണം blood money കൊടുത്ത് രക്ഷപെടുന്നു എന്ന് അർഥം. അതുപോലെ ഒരാൾ 5 പേരെ കൊന്നാൽ, പിടിക്കപ്പെട്ട് ജയിലിൽ പോയാൽ ആ 5 കുടുംബങ്ങൾക്കും ചില്ലറ blood money കൊടുത്ത് രക്ഷപെടുന്നു.
ഇതുപോലെ വലിയ മോഷ്ടാക്കൾ പിടിക്കപ്പെട്ടാൽ ഒക്കെ ദയ ധനം കൊടുത്ത് രക്ഷപെടുന്നു. എന്നാല് പാവപെട്ട ആളുകൾ കൊലപാതകം, മറ്റു ക്രിമിനൽ കേസിൽ പെട്ടാൽ ദയ ധനം കൊടുക്കുവാൻ പണമില്ലാത്തതിനാൽ ജയിലിൽ ശിക്ഷ ഏറ്റ് വാങ്ങുന്നു. പണം ഇല്ലാത്തവർ വധ ശിക്ഷ വരെ അനുഭവിക്കുന്നു.
പണക്കാരെ രക്ഷിക്കുവാൻ ഉണ്ടാക്കിയ ഈ blood money (ദയ ധനം) കൊടുക്കുന്ന ഈ നിയമം കൊണ്ട് ഇരയുടെ വീട്ടുകാർക്ക് കുറച്ചു പണം കിട്ടുന്നു എന്ന ഗുണം ഉണ്ട്. ഈ നിയമം ഇന്ത്യയിലും വരണം എന്ന് നിങൾ ചിന്തിക്കുന്നോണ്ടോ ? അതല്ല, പണക്കാർക്ക് വേണ്ടിയുള്ള ഈ blood money നിയമം വന്നാൽ കൊലപാതകങ്ങൾ, ബലാൽസംഘം, മോഷണം, രാഷ്ട്രീയ കൊലപാതകങ്ങൾ കൂടുമോ ?