വിദേശ ജയിലുകളിൽ 49 ഇന്ത്യക്കാർ വധശിക്ഷ കാത്ത്; 10,252 പേർ വിചാരണ തടവിൽ

പണ്ഡിറ്റിന്റെ inter national നിരീക്ഷണം

നിലവിൽ 49 ഇന്ത്യക്കാർ വധ ശിക്ഷ കാത്തു വിവിധ രാജ്യങ്ങളിൽ ജയിലിൽ ഉണ്ട്. 10,252 ഇന്ത്യക്കാർ വിചാരണ തടവുകാർ ആയി വിവിധ രാജ്യങ്ങളിൽ ജയിലിൽ ഉണ്ട്.

യുഎഇയിൽ മാത്രം വധശിക്ഷ നേരിടുന്ന ഇന്ത്യക്കാരുടെ എണ്ണം 25 ആണ്. വിദേശ

മന്ത്രാലയത്തിന് ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, വിദേശ ജയിലുകളിൽ വധശിക്ഷ കാത്തുകഴിയുന്ന ഇന്ത്യക്കാരിൽ സൗദി അറേബ്യയിൽ 11 പേരും മലേഷ്യയിൽ ആറ് പേരും കുവൈറ്റിൽ മൂന്ന് പേരും ഇന്തോനേഷ്യ, ഖത്തർ, യുഎസ്, യെമൻ എന്നിവിടങ്ങളിൽ ഓരോരുത്തർ വീതവുമാണുള്ളത്.

ഈ കഴിഞ്ഞ മാർച്ചിൽ UAE യിൽ കേരളത്തിൽ നിന്നുള്ള മുരളീധരൻ, മുഹമ്മദ്‌ റിനാഷ് എന്നിവരുടെ വധ ശിക്ഷ നടപ്പിലാക്കിയിരുന്നു. രണ്ടും കൊലക്കുറ്റം ആയിരുന്നു. ഇരുവരുടെ കാര്യത്തിലും ശിക്ഷയിൽ നിന്നും രക്ഷിക്കുവാൻ ആരും ശ്രമിച്ചില്ല..

വിചാരണ തടവുകാരിലെ 10254 ലിൽ ഭൂരിഭാഗവും നിരപരാധികൾ ആണെന്ന് കരുതപ്പെടുന്നു.. അവരെ ആരും സഹായിക്കുവാൻ ഇല്ലെന്നാണ് റിപ്പോർട്ട്‌.