സൈക്കിൾ ഷെഡിൽ ഷോക്കേറ്റ് വിദ്യാർത്ഥിയുടെ മരണം; പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തതിൽ ലോജിക്കുണ്ടോ?

പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം

ഒരു മാനേജ്മെന്റ് സ്‌കൂളിലെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ കയറിയപ്പോൾ മിഥുന്‍ മനു (13) എന്ന കുട്ടി ഷോക്കേറ്റ് മരിച്ച വാർത്ത അറിഞ്ഞു ദുഖിക്കുന്നു. പ്രണാമം

എന്നാൽ, വിദ്യാർത്ഥിയുടെ മരണത്തെ തുടർന്ന് ആ സ്കൂളിൽ ഇയ്യിടെയായി ചാർജ് എടുത്ത പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തു എന്ന നടപടിയുടെ പിന്നിലെ ലോജിക് എനിക്ക് മനസ്സിലായില്ല..

9 വർഷമായി ആ ഷെഡ് അവിടെ ഉണ്ട്, സ്കൂളിന്റെ മേലെ വൈദ്യുതി ലൈൻ വലിച്ചത് HM ആണോ? വളരെ രാവിലെ സ്കൂളിൽ കളിക്കുവാൻ വരുന്ന കുട്ടികളെ അവർക്കു എങ്ങനെ നിയന്ത്രിക്കുവാൻ പറ്റും? സ്കൂൾ സമയം ആണെങ്കിൽ തന്നെ

പുറത്ത് പോയ ഓരോ കുട്ടികളെ പുറകെ നടന്നു നോക്കലാണോ അവരുടെ പണി? സ്കൂൾ സംബന്ധമായ വിഷയങ്ങൾ PTA, മാനേജർ എന്നിവരല്ലേ ശ്രദ്ധിക്കേണ്ടത്?

ഈ ദാരുണ സംഭവം പോലീസ് കൃത്യമായി അന്വേഷിച്ചു നടപടി എടുക്കും എന്ന് കരുതാം.

(വാൽ കഷ്ണം…സ്കൂളുകളിൽ, കോളേജ് കളിലും class മുറികളിലും, പുറത്ത് ഗ്രൗണ്ടിലും CCTV ഇനിയെങ്കിലും നിർബന്ധം ആക്കുക. പഴയ കെട്ടിടങ്ങൾ പൊളിച്ചൂ പുതിയവ പണിയുക..സ്കൂൾ സമയത്ത് അല്ലാതെ ആർക്കും പ്രവേശനം നൽകാതെ നോക്കുക.)