അടിയന്തരാവസ്ഥയ്ക്ക് 50 വർഷം; അതിന്റെ ശരികളും തെറ്റുകളും

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം

ഇന്ന് ഇന്ത്യ മുഴുവൻ ചർച്ച ചെയ്യുന്ന അടിയന്തരാവസ്ഥയുടെ ശരികളും, തെറ്റുകളും നമ്മുക്ക് ചർച്ച ചെയ്യാം.

ഇന്ത്യയിൽ 2 വർഷത്തെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ട് കൃത്യം ഇപ്പോൾ 50 വർഷം തികയുന്നു..

എന്താണ് അടിയന്തരാവസ്ഥ എന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ പട്ടാള ഭരണം, പോലീസ് രാജ്,

പ്രതിപക്ഷത്തെ നേരിടാനുള്ള ഒറ്റമൂലി പ്രയോഗം

എന്നൊക്കെ പറയാം…അടിയന്തരാവസ്ഥയിൽ ഏറ്റവും കൂടുതൽ തിക്ത അനുഭവങ്ങൾ നേരിട്ടത് കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലെ നേതാക്കന്മാരും പിന്നെ കുറെ നെക്സൽ പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്ന അണികളും ആയിരുന്നു. നിരവധി പേര് കൊല്ലപ്പെട്ടു, കുറെ പേര് ക്രൂരമായ മർദ്ദനത്തിന് ഇരയായി.

ഇന്ത്യയുടെ അക്കാലത്തെ കുടുംബാസൂത്രണം ഒരല്പം ബലം ഉപയോഗിച്ച് നടപ്പിലാക്കിയതും, ഡൽഹിയിലെ

നിരവധി

ചേരികൾ ബാലപ്രയോഗത്തിലൂടെ പിടിച്ചെടുത്തു വികസനം കൊണ്ട് വന്നതും അടിയന്തരാവസ്ഥയെ വലിയ വിവാദത്തിലേക്കു തള്ളിവിട്ടു.

പക്ഷെ, ഇങ്ങനെ ഒഴിപ്പിച്ച ആളുകൾക്ക്

പുതിയ താമസ സൗകര്യം കൊടുത്തിരുന്നു എന്നാണ് അറിഞ്ഞത്..

തിരഞ്ഞെടുപ്പ് കൃത്രിമങ്ങളുടെ പേരില്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ജി യെ ശിക്ഷിക്കുകയും തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കുകയും ചെയ്തുകൊണ്ട് അലഹബാദ് ഹൈക്കോടതി 1975 ജൂണ്‍ 12-ന് പ്രഖ്യാപിച്ച വിധിയായിരുന്നു അടിയന്തരാവസ്ഥയിലേക്ക് നയിച്ച പ്രധാന ഘടകം.

അന്നത്തെ അടിയന്തരാവസ്ഥ കാരണം കോൺഗ്രസ് പാർട്ടിക്ക് കേരളം ഒഴികെ ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനത്തും വലിയ തിരിച്ചടി നേരിട്ട്, ഭരണവും പോയെങ്കിലും, കേരള ജനത കോൺഗ്രസ്സിനെ കൈവിട്ടില്ല.. അസംബ്ലിയിൽ 111 സീറ്റും ലോക്സഭായിൽ മൊത്തം 20 സീറ്റും ജനം വോട്ടു ചെയ്തു വിജയിപ്പിച്ചു. എന്നത് ചരിത്രം..

ഒട്ടെല്ലാ മുഖ്യധാരാ പത്രങ്ങളും ആനുകാലികങ്ങളും അടിയന്തരാവ സ്ഥയുടെ ക്രോധത്തിന് വിധേയമായി. രാജ്യമെമ്പാടുമുള്ള പത്രപ്രവര്‍ത്തകര്‍ക്ക് പ്രത്യേക നിയമങ്ങള്‍ ഗവണ്‍മെന്റ് നല്‍കി. ഏഴായിരത്തോളം മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

(വാൽ കഷ്ണം… അടിയന്തരാവസ്ഥ കാരണം പൊറുതി മുട്ടിയ ജനത മൂന്നാം മുന്നണിക്ക് അധികാരം നൽകി ട്ടോ.. പക്ഷെ പ്രധാന മന്ത്രി പദവും, മറ്റു വലിയ പദവികൾ നേടണം എന്ന ചില നേതാക്കന്മാരുടെ ചിന്തയും, തമ്മിലടിയും അവരുടെ കഥ കഴിച്ചു.. കിട്ടിയ അവസരം മുതലെടുത്തു BJP ഇന്നീ കാണുന്ന വലിയ ഒരു മുന്നേറ്റത്തിലൂടെ വളർന്നു വന്നു.. അതായത് BJP യുടെ ഇന്ത്യയുടെ അടിത്തറ അടിയന്തരവസ്ഥ ആണ്…)