പ്രവചനം ശരിയായി: ഫ്രാൻസ് പൊട്ടി, സ്പെയിൻ ഫൈനലിൽ

പണ്ഡിറ്റിന്റെ ഫുട്ബോൾ നിരീക്ഷണം

അങ്ങനെ എന്റെ പ്രവചനം ശരിയായി ട്ടോ. ദേ ഫ്രാൻസ് പൊട്ടി, സ്പെയിൻ ഫൈനലിൽ എത്തി. (വിശ്വാസം ഇല്ലാത്തവർ രണ്ട് ദിവസം മുമ്പുള്ള എന്റെ പ്രവചനം നോക്കുക )

ഇനി അർജന്റീനയെ പുഷ്പം പോലെ തകർത്തു ഇംഗ്ലണ്ട്

കൂടി ഫൈനലിൽ എത്തിയാൽ പ്രവചനം പൂർണമാകും. പിന്നേ ഫൈനലിൽ സ്വാഭാവികമായും ഇംഗ്ലണ്ട് സ്പെയിനിനെ തകർത്തോളും. കപ്പും കിട്ടും .. (ഗോൾഡൻ ബൂട്ട് ഒന്നും നമ്മുക്ക് വേണ്ട, കപ്പ്‌ മതി )

ഫ്രാൻസിന് Pain ആയി സ്പെയിൻ. Super attacking and defending, സ്പെയിനിന്റെ സമ്പൂർണ്ണ ആധിപത്യത്തിനു മുന്നിൽ ഫ്രാൻസ് ചാരമായി ..(2-0).. സ്പെയിൻ ആയി ഗോൾ അടിച്ചത് Oyarzalbel ജി, P Porro ജി എന്നിവരാണ്. All the best.