സൗത്ത് ആഫ്രിക്കയോട് ഇന്നിംഗ്സിനും 32 റൺസിനും തോൽവി; മൂന്നാം ദിവസം കളി തീർന്നു

പണ്ഡിറ്റിൻ്റെ cricket നിരീക്ഷണം

ഇന്ത്യ സൗത്ത് ആഫ്രിക്കയോട് ആദ്യ ടെസ്റ്റിൽ വൃത്തിക്ക് തോറ്റു. ടെസ്റ്റിൻ്റെ മൂന്നാം ദിവസം തന്നെ ഇന്നിംഗ്സിനും 32 റൺസിനും ആണ് തോറ്റത്..

ഇന്ത്യ ആദ്യ ഇന്നിംഗ്സ് 245 റൺസിന് പുറത്തായി എങ്കിൽ ( KL രാഹുൽ ജി 101 എടുത്ത് തിളങ്ങി..)രണ്ടാം ഇന്നിംഗ്സ് വെറും 131 റൺസിന് പുറത്തായി.. ( കോഹ്‌ലി ജി 76 എടുത്ത് തിളങ്ങി)..

Man of the player award കിട്ടിയ Dean Elgar ജി 185 runs അടിച്ചു ടീമിന് ശരിക്കും വിജയിപ്പിച്ചു.. അവർ നേടിയ 408 റൺസിന് Jansen ജി (84*) , Bedingam ജി (56) എന്നിവരോടും സൗത്ത് ആഫ്രിക്ക കടപെട്ടിരിക്കുന്നു.. കൂടെ കരിയറിൽ 500 wicket തികച്ച Rabada ജി അടക്കം സൗത്ത് ആഫ്രിക്കൻ fast bowlers ഇന്ത്യയെ രണ്ടു ഇന്നിംഗ്സിലും തകർത്തു..

സത്യത്തിൽ സൗത്ത് ആഫ്രിക്ക കൂടുതൽ പുതുമുഖങ്ങൾ ആയാണ് ഇറങ്ങിയത്. എന്നിട്ടും കരുത്തരായ ഇന്ത്യയെ അവർ പഞ്ഞികിട്ടു..

ഇന്ത്യയുടെ ബാറ്റ്സ്മാൻ മാർ രണ്ടു ഇന്നിംഗ്സിലും കളി മറന്നു.. ബൗളിംഗ് ശരാശരി മാത്രം.. 4 wickets എടുത്ത ബുംറാ ജി മാത്രം തിളങ്ങി.. യഥാർത്ഥത്തിൽ ഇന്ത്യയുടെ യുവ fast bowlers തീർത്തും ശോകം ആണ്..

അശ്വിൻ ജി ഇന്ത്യയിലെ സ്പിന്നിന് അനുകൂലമായ പിച്ചിൽ പുലി ആണെങ്കിലും , വിദേശത്ത് bounce ഉള്ള പിച്ചിൽ കളിച്ചാൽ പൂച്ച ആകും..

ഈ ടെസ്റ്റിൽ പരാജയത്തിൽ നിന്നും പാഠം ഉൾകൊണ്ട് രണ്ടാം ടെസ്റ്റിൽ ഇന്ത്യ ശക്തമായി തിരിച്ച് വരും എന്ന് പ്രതീക്ഷിക്കുന്നു..

ഇതിന് ഇടയിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം Australia യെ മുംബൈ ടെസ്റ്റ് മാച്ചിൽ തകർത്തു കിടിലൻ വിജയം സ്വന്തമാക്കി.. ആ വിജയത്തിന് ഇന്ത്യൻ വനിതകൾക്ക് അഭിനന്ദനങ്ങൾ..

( വാൽ കഷ്ണം … വെറും രണ്ടാം കിട ടീമിനെ വെച്ച് അവരുടെ നാട്ടിൽ പോയി T20 , ഏകദിന പരമ്പര ഒക്കെ ഇന്ത്യ നന്നായി കളിച്ചു പുഷ്പം പോലെ ജയിച്ചു.. പിന്നെ ടെസ്റ്റിൽ സീനിയർ താരങ്ങൾ എല്ലാം തിരിച്ചെത്തി , പക്ഷേ താര രാജാക്കന്മാർ തോറ്റ്.. )