പണ്ഡിറ്റിൻ്റെ ക്രിക്കറ്റ് നിരീക്ഷണം
മൂന്നാം ഏകദിനത്തിൽ 66 റൺസിന് ഇന്ത്യയെ തകർത്തു ഓസ്ട്രേലിയ ആശ്വാസ ജയം നേടി.. എങ്കിലും ഇന്ത്യയാണ് (2-1) പരമ്പര നേടിയത്..
സീനിയർ താരങ്ങൾ വിശ്രമം കഴിഞ്ഞ് വരികയും രോഹിത് ജി (81), കോഹ്ലി ജി (56) നേടി തിളങ്ങി എങ്കിലും ഒരു വലിയ ഇന്നിംഗ്സ് കളിച്ചു ഇന്ത്യയെ ജയിപ്പിക്കാൻ ആർക്കും കഴിഞ്ഞില്ല.. World Cup ന് മുമ്പ് സീനിയർ താരങ്ങൾക്കും, ടീം മാനേജ്മെൻ്റിനു ഈ പരാജയം ഒരു താക്കീതാണ്… Over confidence ആയി കളിച്ചാൽ പണി പാളും എന്ന മെസ്സേജ്..
Gill ജി, Ishaan ജി എന്നിവരുടെ കുറവ് നാം കണ്ട്. കൂടെ അശ്വിൻ ജിയേ കളിപ്പിക്കാത്തതും പാരയായി.. കുൽദീപ് ജിക്ക് കുറച്ചു overs കൂടെ നൽകാമായിരുന്നു.. ശരിക്കും ഇന്ത്യക്ക് ഒരു all rounder ടെ കുറവ് അനുഭവപെട്ടു..
ആദ്യം ബാറ്റിംഗ് ചെയ്ത Australia 352 എന്ന കൂറ്റൻ സ്കോർ നേടിയപ്പോൾ തന്നെ ഇന്ത്യ പകുതി തോറ്റ് പോയി. എങ്കിലും മികച്ച തുടക്കം കിട്ടിയിട്ടും middle order batsman മാർക്ക് അത് ഉപയോഗിക്കുവാൻ സാധിച്ചില്ല എന്നതാണ് സത്യം…
കൂടെ Glen Maxwell ജി യുടെ തകർപ്പൻ ബൗളിംഗിൽ ഇന്ത്യയുടെ നിർണായകമായ 4 wickets വീണത് ആണ് കളിയിലെ വഴിത്തിരിവ്..
All the best Rohith ji and team India for World Cup..
(വാൽ കഷ്ണം.. ആദ്യ രണ്ടു മത്സരങ്ങളിൽ ഇന്ത്യയുടെ രണ്ടാം നിര ടീമിനൊടു Australia തകർന്നപ്പോൾ പലരും അവരെ എഴുതി തള്ളി.. എന്നാല്‍ ഇന്ത്യയുടെ main team വന്നപ്പോൾ അവർ കൂടുതൽ വാശിയോടെ കളിച്ചു, ജയിച്ചു.. ഇതാണ് ടീം…അവരെ എപ്പോഴും കരുതി ഇരിക്കുക..)