പണ്ഡിറ്റിൻ്റെ cricket നിരീക്ഷണം
ഏഷ്യ കപ്പിൽ സൂപ്പർ 4 പോരാട്ടത്തിൽ ശ്രീലങ്കയെ 41 റൺസിന് തകർത്ത് ഇന്ത്യ ഫൈനലിൽ ഇടം നേടി.
രോഹിത് ശർമ ജി (53), ഗിൽ ജി (19), കൂടെ 80 റൺസിൻ്റെ മികച്ച തുടക്കം നൽകിയെങ്കിലും ഇന്ത്യ 213 ന് all out ആയി.. കോഹ്ലി ജി (3) വന്ന ഉടനെ പുറത്തായി. ഇഷാൻ കിഷൻ ജി (33), KL രാഹുൽ ജി (39) , Axar Patel ജി (26) എടുത്ത്. ഹാർദ്ധിക് ജി (5) നിരാശപ്പെടുത്തി.
വെറും 43 റൺസിന് 4 wickets വീഴ്ത്തിയ കുൽദീപ് യാദവ് ജി , 2 wickets എടുത്ത ബുംറ ജി, ജഡേജ ജി എന്നീവരുടെ കിടിലൻ പ്രകടനമാണ് ശ്രീലങ്കയെ വെറും 172 ലിൽ തളച്ചത്. തുടർച്ചയായി രണ്ടാം കളിയിലാണ് കുൽദീപ് ജി ഇന്ത്യയെ ഇത്രയും വലിയ വിജയത്തിൽ എത്തിച്ചത്.
toss കിട്ടിയിട്ടു ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയുടെ തീരുമാനം മികച്ചതായി. ഇന്ത്യയുടെ എല്ലാ ബൗളർമാരും മികവ് പുലർത്തി. ഇനി ശ്രീലങ്കയെ തകർത്തു പാക്കിസ്ഥാൻ ഫൈനലിൽ എത്തുമോ എന്നാണ് അറിയേണ്ടത്..
All the best team India
(വാൽ കഷ്ണം.. ഈ ഫോം നിലനിർത്തിയാൽ ഇന്ത്യക്ക് cup അടിക്കാം.. പക്ഷേ മഴയെ ഒന്ന് കരുതി ബാറ്റിംഗ് ചെയ്യണം.. )