പണ്ഡിറ്റിൻ്റെ ക്രിക്കറ്റ് നിരീക്ഷണം
മൂന്നാം ഏകദിനത്തിൽ ഇന്ത്യ ഓസ്ട്രേലിയയൊട് 21 റൺസിന് തകർന്ന്
പരമ്പര (1-2) നഷ്ടപ്പെടുത്തി.
ആദ്യം ബാറ്റ് ചെയ്ത Australia പതിവ് പോലെ തകർപ്പൻ തുടക്കമിട്ടു.. തുടർച്ചയായി മൂന്നാം കളിയിലും വെടിക്കെട്ട് ഇന്നിംഗ്സ് കാഴ്ചവച്ച Marsh ജി (47) അതൊരു വലിയ ഇന്നിംഗ്സ് ആക്കുവാൻ ആയില്ല. പക്ഷേ ദോഷം പറയരുതല്ലോ, നായകൻ Steve Smith ji (0) ഒഴിച്ച് എല്ലാ 10 ബാറ്റ്സ്മാൻമാർ രണ്ടക്കം തികച്ചു ടീമിനെ 269 ലിൽ കൊണ്ട് എത്തിച്ചു എന്നത് അത്ഭുതമാണ് കെട്ടോ.. ഇന്ത്യക്കായി തീ പാറുന്ന ബൗളിംഗ് കാഴ്ചവച്ച ഹാർഥിക് ജിയും, കുൽദീപ് യാദവ് ജിയും 3 wicket വീതം എടുത്തു തിളങ്ങി.
പക്ഷേ ഇന്ത്യയെ
Zampa ജി യുടെ സ്പിൻ bowling (4 wicket) , Agar ji വീഴ്ത്തിയ 2 wicket കൂടെ Abbott ജി കൈ കോർത്തപ്പോൾ ജയിക്കാമായിരുന്ന ഒരു കളി ഇന്ത്യ കൈവിട്ടു. വെറും 248 all out… യഥാർത്ഥത്തിൽ opener മാർ നൽകിയ മികച്ച തുടക്കം (65 റൺസ്) middle order വേണ്ട രീതിയിൽ ഉപയോഗിച്ചില്ല. ആകെ കോഹ്ലി ജിയുടെ പക്വത ഉള്ള 54 റൺസ്, ഹർധിക് ജി നേടിയ 40 ആണ് എടുത്തു പറയുവാൻ ഉള്ളത്. ഇവരിൽ ഒരാൾ എങ്കിലും അവസാനം വരെ നിന്നിരുന്നു എങ്കിൽ ഫലം മറ്റൊന്ന് ആയേനെ.. തുടർച്ചയായി ഏകദിനത്തിൽ പരാജയപ്പെടുന്ന SKY ജിയെ ഓർത്ത് വ്യക്തിപരമായി എനിക്ക് വിഷമമുണ്ടെ…
സഞ്ജു സാംസൺ ജി, ഹൂഡ ജി എന്നിവർക്ക് അവസരം കൊടുക്കാമായിരുന്നു.
ശ്രേയസ് അയ്യർ ജിയെ ശരിക്കും മിസ്സ് ചെയ്യുന്നു.. നാലാം നമ്പറിൽ അങ്ങേരു കിടു ആയിരുന്നു… ഇനിയെങ്കിലും പൃഥ്വി ഷാ ജി ക്കു കൂടി അവസരം നൽകുക. രോഹിത് ജി കുറച്ചു കൂടി ബാറ്റിങ്ങിൽ വലിയ ഇന്നിംഗ്സ് കളിക്കുക .
ഈ പരാജയത്തിൽ ഇന്ത്യ സ്വയം പഴിക്കുക… സ്ഥിരതയോടെ കളിക്കാറുള്ള Axar Patel ജി അടക്കം രണ്ടു പേര് റൺ ഔട്ട് ആയതും പാരയായി.
എന്തായാലും വെറും 269 എന്ന score ഈ ഒരു പിച്ചിൽ defence ചെയ്ത ഓസ്ട്രേലിയ ടീം വലിയ ഒരു കൈയ്യടി അർഹിക്കുന്നു..