രണ്ടാം T20 യിൽ ഇംഗ്ലണ്ടിനോട് 4 വിക്കറ്റ് തോൽവി; ബെഥേലിന്റെ 76*

പണ്ഡിറ്റിൻ്റെ ക്രിക്കറ്റ് നിരീക്ഷണം

രണ്ടാം T20 യില് ഇന്ത്യ 4 വിക്കറ്റിനു England നോട് (അവരുടെ നാട്ടിൽ വെച്ചാണെങ്കിലും) തോറ്റതിൽ വിഷമിക്കുന്നു. (കപ്പ് നേടിയ ക്യാപ്റ്റൻ ആയിട്ടും ഫോം ഔട്ടിൻ്റെ പേരിൽ പാവം സൂര്യ കുമാർ യാദവിനെ ഒരു കളിക്കാരൻ ആയിട്ട് പോലും ടീമിൽ ഉൾപ്പെടുത്തിയില്ല. അതിൻ്റെ ശാപം ആണോ ഈ തുടർ പരാജയങ്ങൾ എന്ന് പോലും ചിന്തിക്കുന്നു ).. ചരിത്ര ത്തിൽ ആദ്യമായി അവരുടെ രണ്ട് ഓപ്പണർ മാരും പൂജ്യം സ്കോറിനു പുറത്തായിട്ടും J Bethel ji (76*) ഒറ്റയ്ക്ക് ഇന്ത്യയെ തകർത്തു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച വൈഭവ് സൂര്യവംശി ji 10 പന്തിൽ 14 റൺസ് എടുത്തു മടങ്ങി. അഭിഷേക് ശർമ ji പതിവ് പോലെ 24 പന്തിൽ (43) നേടി മികച്ച തുടക്കം നൽകി.

ഇഷാൻ കിഷൻ ji (49) , ക്യാപ്റ്റൻ ശ്രേയസ് അയ്യർ ji (37), ശിവം Dube Ji, (5), Axar Patel ji (2) എങ്കിലും തിലക് വർമ ji 11 പന്തിൽ 24* പൊരുതി ഇന്ത്യയെ 190 ലിൽ എത്തിച്ചു. എങ്കിലും അവരുടെ Player of the match ജോലി Bathel Ji പൊരുതി ജയിച്ചു. S Curran ji 3 wicket നേടിയത് ആണ് ഇന്ത്യയെ തകർത്തത്.

ഒരു 6 th bowler ഇല്ലാത്തതും, രവി ബിഷ്നോയ് ji 17 th ഓവറിൽ 29 റൺസ് വഴങ്ങിയതും, അവസാന 4 ഓവറിൽ കുറച്ചു കൂടി റൺസ് എടുക്കാത്തതും

പരാജയ കാരണമാണ്. തിലക് ജിയെ കുറച്ചു കൂടി നേരത്തെ ഇറക്കുക. വൈഭവിനു വിജയത്തോടെ തുടക്കം കിട്ടിയില്ല.

വിദേശത്തെ bounce ഉള്ള പിച്ചുകളിൽ കുറച്ചു കൂടി നിലവാരമുള്ള ബൗളർമാർ ആവശ്യമാണ്. അടുത്ത കളി 6 ബൗളർമാരായി ഇറങ്ങുക.

പരമ്പരയിലെ അടുത്ത മത്സരം ഇനി ഇന്ത്യക്ക് ജയിച്ചേ പറ്റു. ആദ്യ കളി മഴ കാരണം മുടങ്ങി.

പരാജയത്തിൽ നിന്നും പാഠം ഉൾക്കൊണ്ട് അടുത്ത കളിയിൽ ശക്തമായി തിരിച്ചു വരിക.