ന്യൂസിലൻഡിനോടും തോറ്റ് T20 ലോകകപ്പിൽ നിന്ന് ഇന്ത്യ പുറത്ത്

പണ്ഡിറ്റിന്റെ ക്രിക്കറ്റ് നിരീക്ഷണം

അങ്ങനെ Newzealand ടീമിനോടും തോറ്റു India T20 വേൾഡ് കപ്പ് നിന്നും പുറത്തായല്ലോ . ആദ്യ ഇന്നിങ്സിൽ Test കളിക്കുമ്പോലെ തട്ടിമുട്ടി കളിച്ചു ഇന്ത്യ 7 wicket നഷ്ടത്തിൽ വെറും 110 അടിച്ചു . Neazealand വെറും 2 wicket നഷ്ടപ്പെടുത്തി പുഷ്പം പോലെ ലക്ഷ്യത്തിലും എത്തി.

നമ്മുക്ക് IPL കളിച്ചു റൺ അടിക്കുവാനെ അറിയൂ . ഒന്ന് ആലോചിച്ചു നോക്കൂ, കളിച്ച രണ്ടു കളിയും തോറ്റത്തിനല്ല, തോറ്റ രീതിയാണ് വേദനിപ്പിക്കുന്നത് .

ക്യാപ്റ്റൻ ആയതിനു ശേഷം ഇത്രയും വര്ഷമായി കോലി ജി ഒരു tournament പോയിട്ട് , ഒരു IPL കിരീടം പോലും നേടിയിട്ടില്ല .

വെടിക്കെട്ടു ബാറ്റിംഗ് നടത്തിയ D Mitchell ജിക്കും , കിടിലൻ bowling പ്രകടനം കാഴ്ചവെച്ച T Boult ജിക്കും, I Sodhi ജിക്കും, അവരുടെ ക്യാപ്റ്റനും അഭിനന്ദനങൾ . ഇന്ത്യ World Cup മത്സരങ്ങളിൽ ഈ അടുത്ത കാലത്തൊന്നും Newzealand നോട് ജയിച്ചിട്ടില്ല .

Ravichandra Aswin ജിയെ കോലി ജി ഒരിക്കലും കളിപ്പിക്കുന്നില്ല . പിന്നെ Rohit ji, KL Rahul ji അടക്കം ആരും ഫോമിലും ആകുന്നില്ല . ങാ … ഇനി ഇന്ത്യ പുതിയ ക്യാപ്റ്റൻ നയിച്ചൽ ഭാവിയിലെങ്കിലും മികവ് പുലർത്തും എന്ന് കരുതാം .

(ഇപ്പോൾ struggle ചെയ്യുന്ന "മഹാന്മാർ " അടുത്ത IPL ൽ പൊളിച്ചടുക്കും .നോക്കിക്കോ . എന്നാലേ പിന്നത്തെ ലേലത്തിൽ വലിയ തുകക്ക് വിറ്റു പോകു. സിനിമ പോലെ, എല്ലാം ഒരു ബിസിനസ് ..അത്രേയുള്ളു.. ങാ.. ഇനി അഫ്ഘാനിസ്ഥാൻ ടീമിനോട് എങ്കിലും ജയിച്ചാൽ മതിയായിരുന്നു . )