UDF ന്റെ പ്രകടന പത്രിക നടപ്പാക്കിയാൽ കിടിലൻ; വാഗ്ദാനങ്ങൾ ഇവയാണ്

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം

UDF ഭരണത്തിൽ വന്നാൽ നടപ്പിൽ വരുത്തും എന്നു പറഞ്ഞ വാഗ്ദാനങ്ങൾ അതുപോലെ ചെയ്‌താൽ അതൊരു കിടിലൻ സംഭവം ആകും.

അവരുടെ പ്രകടന പത്രിക പ്രകാരം…

1) മൊത്തം സ്ത്രീകൾക്കും KSRTC യുടെ ഏത് ബസ്സിലും എവിടേക്കും സൗജന്യ യാത്ര ചെയ്യാമത്രെ.

2) ക്ഷേമ പെൻഷൻ 2000 ത്തിൽ നിന്നും 3,000 രൂപ ആക്കി കൃത്യമായി കൊടുക്കുമത്രെ.

3) സ്വന്തം ബിസിനസ്‌ തുടങ്ങുവാൻ 5 ലക്ഷം രൂപ പലിശ രഹിത വായ്പ നൽകുമത്രേ..

4) കോളേജ് പഠിക്കുന്ന പെൺകുട്ടികൾക്ക് 1,000 രൂപ കൊടുക്കുമത്രെ..

5) ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് ഇഷ്യൂ ചെയ്യുമത്രേ…

ഇതെല്ലാം പറഞ്ഞത് പോലെ ചെയ്‌താൽ നല്ല കാര്യമാണെ. KSRTC free യാത്ര അടക്കം എല്ലാ ഓർഡറും അടുത്ത ദിവസങ്ങളിൽ തന്നെ പ്രതീക്ഷിക്കുന്നു

കൂടെ ആശാ വർക്കർമാർക്കും ശമ്പളം കൂട്ടുമോ എന്നും എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്.

(വാൽ കഷ്ണം… ശരിക്കും ഒരു ജ്യോൽസ്യനെ കൂടി മന്ത്രിസഭയിൽ സ്ഥിര നിയമനം നൽകി മാസ ശമ്പളം കൊടുക്കണം. അത്യാവശ്യത്തിനു ഓരോ വിഷയം വരുമ്പോൾ ഭാവിയൊക്കെ രാശി വെച്ചു നോക്കാലോ. പോസ്റ്റിലേക്ക് എന്നെ പരിഗണിച്ചാൽ, ക്യാബിനറ്റ് പദവി കൂടി തന്നാൽ, ഞാൻ ready)