IPL റെക്കോർഡുകൾ തകർന്ന ദിവസം; KL രാഹുലിന്റെ 152* പാഴായി

പണ്ഡിറ്റിന്റെ ക്രിക്കറ്റ്‌ നിരീക്ഷണം

ഇന്ന് നിരവധി IPL റെക്കോർഡുകൾ തകർന്ന ദിവസമാണ്.. ആദ്യം ബാറ്റു ചെയ്തു മികച്ച സ്കോർ കണ്ടെത്തിയിട്ടും RR, DC ടീമുകൾ തോറ്റു പോയി. ഇത്തരം റൺസ് ഒഴുകുന്ന പിച്ചിൽ ഇനി മുതൽ ആദ്യം ബാറ്റ് ചെയ്യുന്നവർ 300+ ഒക്കെ എടുക്കേണ്ടി വരും.

പഞ്ചാബിനു എതിരെ DC ക്കായി player of the match വെറും 67 പന്തിൽ 152* അടിച്ചു കൂട്ടിയ KL രാഹുൽ ജിയുടെ പ്രകടനം പാഴായി എന്നത് വേദനിപ്പിക്കുന്ന കാര്യമാണ്. IPL ലിൽ ഒരു ഇന്ത്യക്കാരൻ നേടുന്ന ഉയർന്ന സ്കോർ ആണിത്. ഓറഞ്ച് ക്യാപ് സ്വന്തമാക്കുകയും ചെയ്തു.

കൂടെ വെറും 44 പന്തിൽ 91 അടിച്ചു കൂട്ടിയ N Rana ജിയും വിഷമിക്കുന്നുണ്ടാകും.. ആദ്യം ബാറ്റ് ചെയ്ത് 264 ഒക്കെ എത്തിച്ചപ്പോൾ ജയിച്ചെന്നു കരുതിയതാ..

അപ്പോഴാണ് പഞ്ചാബിനു വേണ്ടി വെറും 26 പന്തിൽ 76 റൺസ് എടുത്ത P Singh ജി, chase മാസ്റ്റർ നമ്മുടെ ശ്രേയസ് അയ്യർ ജി വെറും 36 പന്തിൽ 71* അടിച്ചു കൂട്ടി സ്കോർ 265 എടുത്തു പുഷ്പം പോലെ കളി ജയിച്ചു. റെക്കോർഡ്‍ chasing.. ഈ സീസണിൽ ഇതുവരെ തോറ്റിട്ടില്ല. അവർ top 4 എത്തുമെന്ന് ഉറപ്പാണ്.

രണ്ടാം കളിയിൽ രാജസ്ഥാൻ റോയൽസ് വെറും 37 പന്തിൽ 103 റൺസ് അടിച്ചു കൂട്ടിയ വൈഭവ് സൂര്യവംശി ജിയുടെ മികവിൽ, 228 റൺസ് എടുത്തെങ്കിലും SRH ആ സ്കോറും പുഷ്പം പോലെ chase ചെയ്തു ജയിച്ചു.

വെറും 31 പന്തിൽ 74 എടുത്ത ഇഷാൻ കിഷൻ ജി, 29 പന്തിൽ 57 റൺസ് എടുത്ത സൂപ്പർ താരം അഭിഷേക് ശർമ ജി (തുടർച്ചയായ 50+ റൺസ്,59, 135*, 57) മികവിൽ അവർ 229 ലക്ഷ്യം നേടി.

വൈഭവ് ജി ഇതിനിടയിൽ 1000 റൺസ് IPL ലിൽ പിന്നിട്ടു. വെറും 473 പന്തിൽ നിന്നാണ് ഇത്രയും നേടിയത്. ഇതൊരു റെക്കോർഡ് ആണ്.

രണ്ടു കളിയിലും ബൗളർമാർ കുറേ അടിവാങ്ങി. ലോകം കീഴടക്കിയത് പോലെ ഭൂരിഭാഗം കലികളിലും ഓപ്പണർമാർ തകർത്തു കളിക്കുന്നു..

ജയിച്ച ടീമുകൾക്ക് അഭിനന്ദനങ്ങൾ..all the best KL രാഹുൽ ജി, വൈഭവ് ജി

(വാൽ കഷ്ണം… ടോസ് കിട്ടിയാൽ റൺസ് ഒഴുകുന്ന പിച്ച് ആണെങ്കിൽ ബൌളിംഗ് തെരഞ്ഞെടുക്കുക, ബാറ്റസ്മാന്മാരിൽ വിശ്വാസം ഉണ്ടെങ്കിൽ മാത്രം. )