പണ്ഡിറ്റിന്റെ inter national പ്രവചനം
ഇപ്പോൾ നടന്നു വരുന്ന ഇറാനും ഗൾഫ് രാജ്യങ്ങളും കൂടെ ഇസ്രായേൽ ആയുള്ള യുദ്ധം പെട്ടെന്നൊന്നും അവസാനിക്കും എന്ന് കരുതുന്നില്ല. ഇനി അവസാനിച്ചാൽ തന്നെ പെട്ടെന്നൊന്നും ഡീസൽ, പെട്രോൾ, ഗ്യാസ് ഒക്കെ ലോകം മുഴുവൻ പഴയത് പോലെ ലഭിക്കും എന്നും കരുതുന്നില്ല.
കാരണം ഗൾഫ് രാജ്യങ്ങളിലെ ഊർജ്ജ സ്രോതസ്സുകൾ പലതും ഇറാൻ ആക്രമിച്ചു വലിയ നാശ നഷ്ടം ഉണ്ടായി എന്നാണ് റിപ്പോർട്ട്. അതുപോലെ ഇറാന്റെ പല ഊർജ്ജ സ്രോതസ്സും യുദ്ധത്തിൽ മൊത്തം നശിച്ചു പോയി. ഇനി ഇപ്പോൾ യുദ്ധം അവസാനിച്ചാലും എല്ലാ ലോക രാജ്യങ്ങളിലേക്കും ആവശ്യത്തിന് പെട്രോൾ, ഡീസൽ, ഗ്യാസ് കൊടുക്കുവാൻ പഴയത് പോലെ ഒരു രാജ്യത്തിനും പറ്റില്ല.
ഇന്ത്യ കൂടുതൽ ആയി റഷ്യയെ ആശ്രയിക്കേണ്ടി വരാം. നിലവിൽ ഇന്ത്യയിൽ പാചക വാതസ്ക് ഗാർഹിക ആവശ്യത്തിന് പഴയത് പോലെ കിട്ടുന്നുണ്ട്. പെട്രോളിനും ഡീസലിനും വില കൂടിയിട്ട് ഇല്ല കാരണം നമ്മൾ 75 ദിവസത്തേക്ക് മുൻകൂട്ടി കണ്ട് കേന്ദ്ര സർക്കാർ എല്ലാം സേവ് ചെയ്തു വെച്ചിട്ടുണ്ട്. പക്ഷെ വ്യവസായിക ആവശ്യത്തിനുള്ള ഗ്യാസ് ആണ് കുറവ് വരുന്നത്. ഇതിനായി ഇന്ത്യ മറ്റു രാജ്യങ്ങളുമായി ചർച്ച നടത്തുന്നുണ്ട്.
അതിനാൽ എല്ലാവരും വീട്ടിലും ഹോട്ടലിലും പാചകത്തിനു വിറക് അടുപ്പൊ, അല്ലെങ്കിൽ ബയോ ഗ്യാസ്, ഇൻഡക്ഷൻ etc കൂടുതലായി ആശ്രയിക്കുന്നതിനെ കുറിച്ച് ഇപ്പോഴേ ചിന്തിക്കുക. വീട്ടിലെ വാഹനത്തിലുള്ള അനാവശ്യ യാത്രകൾ കുറക്കുക. ബസ് യാത്ര കൂട്ടുക. എല്ലാം എന്റെ തോന്നൽ ആണേ.. 100% ശരിയാകണം എന്നില്ല.
ഇതിനിടയിൽ യുദ്ധ കെടുത്തിയിൽ പെട്രോൾ, ഡീസൽ, ഗ്യാസ് കിട്ടാതെ തകർന്നു പോയ ബംഗ്ലാദേശ്, ശ്രീലങ്ക, മാലി അടക്കം നിരവധി ചെറു രാജ്യങ്ങൾ ഇതിനായി ഇന്ത്യയെ സമീപിക്കുന്നു.. അവരെ കൂടി ഇതിനു ഇടയിൽ ഇന്ത്യ എങ്ങനെ സഹായിക്കും?
ഇപ്പോൾ 900-1000 രൂപയിൽ ഇന്ത്യയിൽ കിട്ടുന്ന LPG ഗ്യാസ് ലോകത്ത് പല രാജ്യത്തിലും കിട്ടുവാൻ തീർത്തും ബുദ്ധിമുട്ടുന്നു..നോർവേ യിൽ 5,500 രൂപ, ജപ്പാൻ 5,000 രൂപ, ബ്രിട്ടൻ 4,000, ബ്രസീൽ 2,300, പാകിസ്ഥാൻ 1,500 ഒക്കെയായി വില വർധിച്ചു.
പെട്ടെന്ന് അവസാനിക്കും എന്നു കരുതിയ ഗാസ യുദ്ധവും, ഉക്രൈൻ യുദ്ധവും വര്ഷങ്ങളോളം നീണ്ടു. അതാണ് ഇപ്പോഴത്തെ ഒരു ട്രെൻഡ് എന്നു തോന്നുന്നു. അതേ മനഃശാസ്ത്രം വെച്ചു ഇറാനും ഗൾഫ് രാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധവും കുറേ മാസത്തേക്ക് നീളാൻ സാധ്യത. ഇതിലൂടെ ഗൾഫ് രാജ്യങ്ങളുടെ ടൂറിസം, real എസ്റ്റേറ്റ്, എണ്ണ വരുമാനം തകർക്കുകയാണ് ഇറാൻ ലക്ഷ്യം വെക്കുന്നത്. കൂടുതൽ കാലം യുദ്ധം പോയാൽ ഇറാനും കുറെയൊക്കെ ഗാസ നിലവാരത്തിൽ എത്തിക്കാം എന്നു അമേരിക്കയും calculate ചെയ്യുന്നു.
ഇനിയെന്ത്?
എന്താണ് നിങ്ങളുടെ പ്രവചനം?
(വാൽ കഷ്ണം… യുദ്ധം അവസാനിച്ചാലും കുറച്ചു മാസങ്ങൾക്കു ശേഷം വീണ്ടും തുടങ്ങാം. ഇതിൽ കൂടുതൽ രാജ്യങ്ങൾ പങ്കാളികൾ ആകാം. മുമ്പ് റഷ്യ ഉക്രൈനിനെ ആക്രമിച്ചപ്പോൾ അമേരിക്ക അവരെ ആയുധങ്ങൾ നൽകി സഹായിച്ചു. അതിനു പ്രതികാരം ആയി ഇപ്പോൾ റഷ്യ ഇറാന് 4000 km + പോകുവാൻ ശേഷിയുള്ള ഉഗ്ര മിസൈൽ അടക്കം കൊടുത്ത് കൈ "സഹായങ്ങൾ " ചെയ്തു കൊടുത്തു ഉഷാറാക്കും. ഉത്തര കൊറിയയും, ചൈനയും ചിലപ്പോൾ സഹായിക്കാം. ഇവരൊന്നും നേരിട്ട് ഇടപെടില്ല. അതിനാൽ ഇറാൻ മാസങ്ങളോളം കട്ടക്ക് പ്രതിരോധം തീർക്കാം.. പക്ഷെ..)