പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
കോഴിക്കോട് വലിയങ്ങാടിയിൽ കോര്പറേഷൻ ഉടമസ്ഥതയിലുള്ള പഴയ കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണു 3 പേര് മരിക്കുകയും ചിലർക്ക് ഗുരുതര പരിക്കുപറ്റുകയും ചെയ്ത സംഭവത്തിൽ വിഷമിക്കുന്നു. മരിച്ചവർക്ക് പ്രണാമം.
പക്ഷെ ഈ വിഷയത്തിൽ കോഴിക്കോട് കോര്പറേഷൻ ഭരിക്കുന്ന ഇടത് പക്ഷത്തെ മാത്രം കുറ്റപ്പെടുത്തി പലരും രംഗത്ത് വരുന്നത് ശ്രദ്ധയിൽ പെട്ടു. അത് ശരിയല്ല..
ബലക്ഷയമുണ്ട് മാറിപ്പോകണം എന്ന് പറഞ്ഞ് കോർപ്പറേഷൻ നോട്ടീസ് കൊടുത്തപ്പോൾ അതിന് കൂട്ടാക്കാതെ കോടതിയിൽ നിന്നും സ്റ്റേ വാങ്ങിയിട്ടാണ് കെട്ടിടങ്ങൾ വാടകക്ക് എടുത്തവർ അവിടെ കടകൾ പ്രവർത്തിക്കുന്നത് എന്നും വാർത്ത ഉണ്ട്. (അത് ശരിയാണെങ്കിൽ കോഴിക്കോട് കോര്പറേഷൻ mayor, ഭരണ സമിതി കുറ്റപ്പെടുത്തുന്നത് ശരിയല്ല ).. ഇനി സ്റ്റേ ഓർഡർ ഇല്ലെങ്കിൽ ഉടനെ പൊളിക്കണമായിരുന്നു. അതെന്തു കൊണ്ട് ചെയ്തില്ല എന്ന് കോര്പറേഷൻ ഉത്തരം പറയേണ്ടി വരും..
കോഴിക്കോട് നഗരത്തിൽ ഈയൊരു വലിയങ്ങാടിയിലെ കെട്ടിടം മാത്രമല്ല,
പാളയം മാർക്കറ്റ് അടക്കം നിരവധി കോർപറേഷൻ കെട്ടിടങ്ങൾ കാലപ്പഴക്കം കൊണ്ട് മാറ്റാൻ ശ്രമിച്ചപ്പോൾ അതിന് ചിലർ പാര വെക്കുന്നു.
ഇത്തരം കെട്ടിടങ്ങളിൽ ചെറിയ വാടകയ്ക്ക് കോര്പറേഷനിൽ നിന്ന് എടുത്തു കൊണ്ട് അതിന്റെ പത്തു ഇരട്ടി രൂപയ്ക്കും അതിനു മുകളിലും മറച്ചു കൊടുക്കുന്ന വാടക മാഫിയകളാണ് ഇതിന് കാരണക്കാർ, അവരാണ് കെട്ടിടം പൊളിക്കുവാൻ പറയുമ്പോൾ കോടതിയിൽ പോയി സ്റ്റേ വാങ്ങുന്നത്. അവരാണ് ഇതിന് ഉത്തരവാദികൾ…ഇത് കോഴിക്കോട് മാത്രമല്ല, കേരളം മുഴുവൻ കോര്പറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് പഴയ കെട്ടിടങ്ങൾ വാടകക്ക് കൊടുത്ത എല്ലായിടത്തും ഇതാണ് നടക്കുന്നത്..ദുരന്തങ്ങൾ വരുമ്പോൾ കണ്ണ് തുറക്കുന്നവർ മാത്രമായി നമ്മുടെ ജനത മാറി.
കോഴിക്കോട് കോര്പറേഷൻ സെൻട്രൽ മാർക്കറ്റിന് പുതിയ മാർക്കറ്റ് പണിയാൻ ശ്രമിച്ചപ്പോൾ പാര വെച്ചവർ ഇപ്പോൾ കിടന്ന് മെഴുകുന്നു.. കഷ്ടം.
പൊളിക്കാൻ വെച്ച കെട്ടിടത്തിന് വീണ്ടും പെർമിറ്റ് കൊടുത്ത നഗരസഭ, കോടതി സ്റ്റേ ഉത്തരവ് ഉണ്ടെങ്കിൽ, ചെയ്തത് എങ്ങനെ തെറ്റാവും? (സ്റ്റേ ഉത്തരവ് ഉണ്ടെങ്കിൽ മാത്രം. അല്ലെങ്കിൽ തെറ്റാണ് )
ഇനിയെങ്കിലും കോഴിക്കോട് നഗരത്തിലെ കോര്പറേഷൻ ഉടമസ്ഥതയിൽ ഉള്ള എല്ലാ പഴയ കെട്ടിടങ്ങളും ഉടനെ പൊളിക്കുക. പഴയ കെട്ടിടങ്ങൾക്ക് സ്റ്റേ വാങ്ങുവാൻ ശ്രമിക്കുമ്പോൾ കോടതിയെ ഈ വിവരം കൂടി ധരിപ്പിക്കുക. ഇനിയെങ്കിലും ഇതൊന്നും ആവർത്തിക്കാതെ നോക്കുക.
(വാൽ കഷ്ണം…പഴയ കെട്ടിടം പൊളിക്കാൻ വന്നാൽ "അയ്യോ ഞങ്ങളുടെ പീട്ടിക പൊളിക്കുന്നേ" എന്നു പറഞ്ഞു കരഞ്ഞു രാഷ്ട്രീക്കാരെ കൊണ്ട് വന്നു പ്രതിഷേധിക്കുക. ഓടി പോയി സ്റ്റേ ഓർഡർ വാങ്ങുക. ഒടുവിൽ കെട്ടിടം പൊളിഞ്ഞു വീണ് ആരെങ്കിലും മരിച്ചാൽ പഴയ കെട്ടിടം എന്തുകൊണ്ട് പൊളിച്ചില്ല, സിസ്റ്റം മൊത്തം തകരാറാണെ എന്നും പറഞ്ഞു സർക്കാരിന്റെ മേക്കിട്ട് കയറുക.. എല്ലാ കുറ്റവും കോർപറേഷൻ ഭരണത്തിനും.. നടക്കട്ടെ…)