പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
ATM… All Time Madhyam..
ബാറുകളുടെ പ്രവർത്തിസമയം രാത്രി 12 മണി വരെ ആക്കിയ വാർത്ത അറിഞ്ഞു വിഷമം ഉണ്ടെ.. മദ്യം കഴിക്കുന്ന മച്ചാന്മാർക്ക് പാതി രാത്രിയിൽ മദ്യം കഴിക്കുവാൻ ആഗ്രഹിച്ചാൽ ഉടനെ കുടിക്കാം എന്നതാണ് സർക്കാർ ഇതിൽ കണ്ടൊരു ഗുണവശം. Revenue വരുമാനം ഇതോടെ കുതിച്ചു കയറും എന്നാണ് വിധക്ത അഭിപ്രായം..
കേരളത്തിൽ പെട്രോൾ പമ്പുകൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷൻ, bus സ്റ്റാൻഡ് ഒക്കെ 24 മണിക്കൂറും പ്രവർത്തിക്കുന്നു.. അതുപോലെ ബാറുകളും പ്രവർത്തിച്ചാൽ എന്താണ് തെറ്റ് എന്നാണ് ചിലരുടെ മറുചോദ്യം..
പൂരങ്ങൾ, ഉത്സവങ്ങൾ, പൊതു പരിപാടികൾ, യോഗങ്ങൾ, വേലകൾ പള്ളി പെരുന്നാൾ etc എല്ലാം രാത്രി 10 മണിക്ക് നിറുത്തണം എന്ന നിയമം പൊതുവായി ഉണ്ടെല്ലോ. ആ ഒരു logic വെച്ചു ബാറുകൾ രാത്രി 12 മണി വരെ നിർത്താതെ പ്രവർത്തിക്കാം എന്ന നിയമം ശരിയാണോ? ബാറിനെന്താ special നിയമം?
മുന്നണിയിൽ ബാർ വിഷയം ചർച്ച ചെയ്തില്ല എന്നൊരു വാർത്ത കണ്ടു.
( ഇവിടെ മുന്നണിയില്ല പിന്നണി മാത്രമേ ഉള്ളൂ…)
അല്ലെങ്കിൽ തന്നെ എന്താ ഇത്ര വലിയ ചർച്ച വേണ്ടത്, കുടിയൻമാരോട് ബാറിലെ സമയം കൂട്ടട്ടെ എന്ന് ചോദിച്ചു, അവർ ഒക്കെ പറഞ്ഞു.. നിയമവും ആക്കി. ഇത്രേയുള്ളൂ..
കേരളത്തിലെ ആയിരത്തോളം ബാറുകൾ ഇനി
ഇരുപത്തി നാലു മണിക്കൂർ തുറന്നാലും ആർക്കും പ്രശ്നമില്ല.. അതിലൂടെ കേരള സർക്കാരിന് വലിയ നികുതി കിട്ടുമെങ്കിൽ ok. പക്ഷെ രാവും പകലും കുടിച്ചു മറ്റുള്ളവർക്ക് ദോഷമാവുന്ന രീതിയിൽ പ്രവർത്തിക്കുന്ന ആളുകളെ പോലീസ് നിയന്ത്രിച്ചാൽ മതി.
കേരളത്തിൽ ഉടനെ മദ്യ നിരോധനം കൊണ്ട് വരിക..
(വാൽ കഷ്ണം…..മദ്യം കഴിക്കുവാനുള്ള സമയം മാത്രം കൂട്ടിയാൽ പോരാ കുടിയന്മാർക്ക് കിടക്കാനുള്ള പായയും തലയണയും കൂടി കൊടുക്കാമായിരുന്നു. ഒന്നുമില്ലേലും മദ്യത്തിനോടൊപ്പം തൊട്ടു നക്കുവാൻ അച്ചാർ free ആയി കൊടുക്കണമായിരുന്നു )