പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം
സർക്കാർ ഓഫീസുകളിലെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ച് ദിവസമാക്കാനുള്ള നിർദേശത്തിൽ (എല്ലാ ശനിയും അവധി ) ജീവനക്കാർക്കിടയിൽ, സംഘടനകൾക്ക് ഇടയിൽ നിന്നും വളരെ പോസിറ്റീവ് ആയുള്ള അഭിപ്രായം ആണ് വരുന്നത്. എന്നാൽ ഇതും പറഞ്ഞ് പൊതു അവധിയും കാഷ്വൽ ലീവും വെട്ടിച്ചുരുക്കാൻ അനുവദിക്കില്ലെന്ന് സംഘടനാ പ്രതിനിധികൾ വ്യക്തമാക്കി. (ഈ പ്രശ്നത്തിൽ ഇനി casual ലീവ് 2 എണ്ണം കുറഞ്ഞാലും ലാഭം ഇത് തന്നെ ആണെന്നാണ് എന്റെ നിരീക്ഷണം.. അതിനാൽ അതും പറഞ്ഞു കിട്ടിയ അവസരം കളയേണ്ട..)
പ്രവൃത്തിസമയം കൂട്ടുന്നതും എല്ലാവരും അംഗീകരിച്ചിട്ടുണ്ട്..ഇത് നടപ്പിൽ വന്നാൽ സർക്കാർ ഓഫീസ് സമയം 9:30 am to 5:30 pm ആക്കാം. ഇത് നല്ല കാര്യമാണ്. കേരളത്തിലെ മൊത്തം സർക്കാർ ഓഫീസുകൾ ഒരു ദിവസം പ്രവർത്തിക്കുവാൻ എത്രയോ പണം ഖജനാവിന് ചിലവാക്കുന്നുണ്ട്.. എത്രയോ ആയിര കണക്കിന് സർക്കാർ വണ്ടികൾ ഓടുമ്പോൾ ഉണ്ടാകുന്ന ചിലവ്, ഓഫീസുകളിലെ വലിയ electricity ചാർജ്, ദിവസകൂലി വേതനം, എംപ്ലോയീസ് തന്നെ ബസിലും, ട്രയിനിലും, മറ്റു വണ്ടികളിലും യാത്ര ചെയ്യുമ്പോഴുള്ള ചിലവ്, മറ്റു കാണാ ചിലവ് എന്നിവ ഒഴിവാക്കാം.
(വാൽ കഷ്ണം… ഇതൊരു "election special " ഓഫർ ആണെങ്കിലും, കാര്യം നടന്നാൽ സംസ്ഥാനത്തെ 5 ലക്ഷം ജീവനക്കാർക്കും നല്ലതാണ്.. ഇനി ഇപ്പോൾ election കഴിഞ്ഞാലും ഈ നിയമം പിന്നെ ആർക്കും മാറ്റാനാകില്ല)