T20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശ് പിന്മാറി; പകരം സ്കോട്ട്ലൻഡ് വരുന്നു

പണ്ഡിറ്റിന്റെ ക്രിക്കറ്റ്‌ നിരീക്ഷണം

ഇന്ത്യയിൽ നടക്കാൻ പോകുന്ന T20 ലോകകപ്പിൽ പങ്കെടുക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് നിലപാട് എടുത്തു. ഇതൊരു നല്ല കാര്യം ആണേ..(ബംഗ്ലാദേശ് ഉണ്ടെങ്കിൽ ഇപ്പൊ അങ്ങ് കപ്പ് അടിച്ചേനെ… ആദ്യ റൗണ്ടിൽ പുറത്താകുന്നതിനു പകരം ആദ്യമേ സ്വയമേവ ഒഴിവായി.. അത്രേയുള്ളൂ)

പകരം സ്കോലൻഡ് വരുന്നു. അവർ നല്ലൊരു ടീം ആണ്..കളിക്കട്ടെ…

ഇന്ത്യയിൽ ബംഗ്ലാദേശ് കളിക്കാർ സുരക്ഷിതർ അല്ലത്രേ.. അതിനാൽ അവർ ഇന്ത്യയിൽ കളിക്കാൻ കഴിയില്ല എന്നാണ് നിലപാട്.

കളിക്കാരുടെ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ബംഗ്ലാദേശ് സർക്കാർ…എങ്ങനെയുണ്ട്?

ഈ തീരുമാനതത്തോടെ കളിയിൽ നിന്നും കിട്ടേണ്ട ആയിരം കണക്കിന് കോടികളുടെ നഷ്ടം ബംഗ്ലാദേശിനു ഉണ്ടാകും.

ഇന്ത്യൻ സ്പോൺസർ മാർ എല്ലാം ബംഗ്ലാദേശ് ടീമിന്റെ സ്പോൺസർഷിപ്പിൽ നിന്ന് പിന്മാറണം എന്നാണ് എന്റെ അഭിപ്രായം.

എന്നാൽ ഈ പിന്മാറ്റം സ്കോലൻഡ് ടീമിന് ലോട്ടറി ആയി. യഥാർത്ഥത്തിൽ ചെറിയ വ്യത്യാസത്തിനു അവർക്കു ലോകകപ്പ് യോഗ്യത നഷ്ടപ്പെട്ടതായിരുന്നു.

(വാൽ കഷ്ണം….. കുറച്ചു മാസങ്ങളായി ബംഗ്ലാദേശിൽ നടക്കുന്ന കൂട്ട കൊലപാതകങളും, കലാപങളും, ഇന്ത്യയിൽ SIR നടപ്പിൽ കൊണ്ട് വന്നു ആയിരം കണക്കിന് ബംഗ്ലാദേശ് കാരെ തിരിച്ചയച്ചതും കാരണം അവരുടെ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധങ്ങൾ വളരെ മോശമായിരിക്കുകയാണ്.. യുദ്ധം വരെ പ്രതീക്ഷിക്കാം..അവരുടെ പിന്നിൽ വേറെ ചില രാജ്യങ്ങൾ ഉണ്ടെന്നതാണ് സത്യം )