തോന്നിയവാസം ആണത്വമല്ല; സിനിമയിലും ജീവിതത്തിലും ഈ പൊതുബോധം മാറണം

പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം

സിനിമയിൽ ആണെങ്കിലും, ജീവിതത്തിൽ ആണെങ്കിലും ആണുങ്ങൾ തോന്നിയവാസിയായാൽ അത് ആഘോഷമാണ് എന്നാണ് ഒരു പൊതുബോധം. മദ്യം, പുക, പെണ്ണ്, അനാവശ്യമായി അടിപിടി ഉണ്ടാക്കുക, വളരെ മോശം ഭാഷയിൽ സ്ത്രീ വിരുദ്ധത etc ഒക്കെ ആയി നടക്കുന്നവർ ജീവിതം ആസ്വദിക്കുന്നു, ആഘോഷിക്കുന്നു, പൊളിക്കുന്നു അതൊക്കെ ആണ് ഹീറോയിസം, ആണത്വം എന്ന രീതിയിൽ ആണ് ഭൂരിഭാഗം പേരും കാണുന്നത്. (ജീവിതം ഒന്നല്ലേ ഉള്ളൂ അവർ അടിച്ചു പൊളിക്കട്ടെ എന്നൊരു ലൈൻ..)

പക്ഷേ ഇതേ രീതിയിൽ ഒരു സ്ത്രീ അവരുടെ ജീവിതം "ആഘോഷം " ആക്കിയാലോ, അതിനെ സമൂഹം അങ്ങനെ കാണാറില്ല.

നിങ്ങള്ക്ക് എന്ത് തോന്നുന്നു?

(വാൽ കഷ്ണം… ഒരു നല്ല എഴുത്തുകാരനാവാൻ, നല്ലൊരു നടനോ, നടിയോ, സംവിധായകനോ ആകുവാൻ ഒരാൾക്ക്‌ വിശാലമായ ഒരു ഹൃദയവും നീതിബോധവും പൗരബോധവും ഒന്നും ആവശ്യമില്ല. അച്ഛനോ, അമ്മയോ ഈ രംഗത്ത് ഉണ്ടെങ്കിലോ, കഴിവും, സൗന്ദര്യവും, പിന്നെ അവരെ കൊണ്ട് നടക്കുവാൻ വല്യേട്ടൻ മാരും കുറച്ചു ഭാവനയും ഭാഷയിലെ കയ്യടക്കമൊക്കെ മതി ഒരു സ്റ്റാർ ആകുവാൻ. എന്നാൽ സൃഷ്ടികൾ വെച്ചു ആരും അവരുടെ വ്യക്തി ജീവിതം വിലയിരുത്തരുത്. പലപ്പോഴും സാഹിത്യകാരന്മാരുടെയും, സിനിമാക്കാരുടെയും ജീവിതം അതിനു വിപരീതം ആയിരിക്കും….)