കുട്ടി ക്രിമിനലുകൾ വർധിക്കുന്നു; വിചാരണ ചെയ്യാനുള്ള പ്രായം 15 ആക്കണം

പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം

കുട്ടി ക്രിമിനലുകൾ നടത്തുന്ന ആക്രമണങ്ങൾ കേരളത്തിൽ നാൾക്കുനാൾ വർദ്ധിക്കുന്നു. അതിനാൽ കുറ്റ കൃത്യങ്ങളിൽ വിചാരണ ചെയ്യുവാനുള്ള പ്രായം 15 ആക്കണം എന്നാണ് എന്റെ അഭിപ്രായം…മാത്രവുമല്ല, കുട്ടി ക്രിമിനലുകൾ ചെയ്യുന്ന കുറ്റങ്ങൾക്ക് മാതാ പിതാക്കളിൽ നിന്നും നഷ്ടം ഈടാക്കാണം.

കുട്ടി ക്രിമിനലുകൾ വർദ്ധിക്കുന്നതിന്റെ മറ്റൊരു കാരണം

മാതൃകാപരമായ ശിക്ഷയുടെ അഭാവമാണ്. ലഹരിയുടെ ഉപയോഗവും, വിദ്യാർത്ഥി രാഷ്ട്രീയവും, മാതാ പിതാക്കൾ ഓവറായി കൊഞ്ചിച്ചും, ലാളിച്ചും വളർത്തി, ഓവർ protection കൊടുക്കുന്നതും അങ്ങനെ തീരെ അച്ചടക്കം ഇല്ലാതായതും ഒക്കെ കാരണമാണ്.

അധ്യാപകർ വടി താഴെ വെക്കുകയും, ക്ലാസ്സിൽ തെറ്റ് ചെയ്യുന്ന കുട്ടികളെ reasonable ആയി പോലും ശിക്ഷിക്കുവാൻ പാടില്ല എന്നാ നിയമം വന്നതും കുട്ടികളുടെ അച്ചടക്കത്തെ ബാധിച്ചു.

എത്രയോ കുട്ടികൾ നിസ്സാര കാരണങ്ങൾക്ക് ആത്മഹത്യ ചെയ്യുന്ന പ്രവണതയും വർധിച്ചു വരുന്നു. നിലവിലെ

System നാറിയെ പറ്റു.

അല്ലെങ്കിൽ നിരപരാധികളായ പലരും ബലിയാടുകളായേക്കാം…

(വാൽ കഷ്ണം….ഒരു കുട്ടി നശിച്ചാൽ അതിന്റെ പകുതി ഉത്തരവാദിത്വം അവരെ നന്നായി വളർത്താത്ത മാതാ പിതാക്കൾക്കു കൂടി ആണ്. ആഹാരവും, വസ്ത്രവും, പണവും, വിദ്യാഭ്യാസവും മാത്രം കൊടുത്താൽ പോരാ.. കുറച്ചു സംസ്കാരവും, നല്ല ethics, ജീവിത മൂല്യങ്ങൾ കൂടി നൽകുവാൻ അപേക്ഷ..)