രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; പ്രാക്ടിക്കൽ ആയാൽ കൊള്ളാം

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം

പുറമെ നിന്നും നോക്കുമ്പോൾ ഇന്നത്തെ ബഡ്ജറ്റ് കൊള്ളാം.. (പ്രാക്റ്റിക്കൽ ആയാൽ…)

വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാനത്തെ ബജറ്റിൽ കുറേ നല്ല പ്രഖ്യാപനം ഒക്കെയുണ്ട്..

1) സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് കമ്മീഷൻ പ്രഖ്യാപിച്ചു. ഇലക്ഷൻ declaration നു മുമ്പ് റിപ്പോർട്ട്‌ വന്നാൽ വൻ ശമ്പള വർധന ആണ് ഉണ്ടാവുക. (മാർച്ചിൽ തന്നെ ഓടി നടന്നു റിപ്പോർട്ട്‌ സമർപ്പിച്ചാൽ മാത്രം ) കൂടെ വർഷങ്ങൾ ആയുള്ള DA, DA കുടിശ്ശിക പൂർണമായും നൽകുമെന്ന് പറയുന്നു. ഇലക്ഷന് മുമ്പ് ആ വാക്ക് പാലിച്ചാൽ സർക്കാർ ജീവനക്കാരുടെ ലക്ഷ കണക്കിന് വോട്ട് ഇടതിനു കിട്ടിയേക്കും.

2) ജയിൽ നവീകരണത്തിന് 47 കോടി അനുവദിക്കുന്നു. തടവ് പുള്ളികളുടെ ദീർഘാകാലമായുള്ള ആവശ്യങ്ങൾ ഇതിലൂടെ പരിഹാരമാകും എന്ന് കരുതാം..

3) കന്യാ സ്ത്രീകൾക്ക് പെൻഷൻ നൽകുന്നു.. Good

4) ന്യൂനപക്ഷ വിദ്യാർത്ഥികളുടെ വിദേശ പഠന സ്കോളര്‍ഷിപ്പിന് നാല് കോടി അനുവദിക്കുന്നു. ഇത് ന്യൂനപക്ഷങ്ങളുടെ വോട്ട് കിട്ടുവാൻ ഗുണം ചെയ്യും എന്ന് കരുതാം..

5) പരിവർത്തിത ക്രൈസ്തവരുടെ സുസ്ഥിര വികസനത്തിന് പുതിയ പദ്ധതി- ഇതിനായി പത്തു കോടി വകയിരുത്തി..അവരും happy…

6)തളിപ്പറമ്പിൽ മൃഗശാല വികസനത്തിന്‌ നാലു കോടി വകയിരുത്തി

7)വലിയ നഷ്ടത്തിൽ പോകുന്ന കെഎസ്ആർടിസി യുടെ ഡിപ്പോ വർക്ക് ഷോപ്പ് നവീകരണത്തിന് 40 കോടി

K ഫോണിന് 22 കോടി അനുവദിച്ചു.

9) SIR നടപ്പിൽ വന്നത് മൂലം ഇന്ത്യക്കാരനാണെന്ന് തെളിയിക്കുവാൻ ബുദ്ധിമുട്ടായി പുറത്തായവർക്കു

(മത ന്യൂനപക്ഷങ്ങളിൽ) വലിയ ആശങ്ക അകറ്റാൻ കേരള സർക്കാർ നേറ്റിവിറ്റി കാര്‍ഡ് പദ്ധതി നടപ്പാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ഇതിനായി പുതിയ നിയമ നിർമ്മാണം തന്നെ കേരളം നടത്തും.

10) കെ റെയിലിന് പകരം ആര്‍ആര്‍ടിഎസ് അതിവേഗ പാതയുമായി കേരള സര്‍ക്കാര്‍ വരുന്നു. അതിനായി ആവശ്യമുള്ള കോടികൾ ഉടനെ അനുവദിക്കും എന്ന് കരുതാം.

11) മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍റെ സ്മരണ നിലനിർത്തുവാൻ തിരുവനന്തപുരത്ത് വിഎസ് സെന്‍റര്‍ സ്ഥാപിക്കുന്നതിന് 20 കോടി വകയിരുത്തി.

12) വെനസ്വലയുടെ പ്രസിഡന്റിനെ അമേരിക്ക തടവിൽ ആക്കിയതിൽ ബഡ്‌ജറ്റ്ൽ അപലപിച്ചു..

വേറെയും കുറേ ജനപ്രിയ പദ്ധതികൾ ഒക്കെ ഉണ്ട് ട്ടോ. ഇതെല്ലാം പ്രാക്റ്റിക്കൽ ആയാൽ നല്ലത്..

(വാൽ കഷ്ണം….. പഞ്ചായത്ത്‌ ഇലക്ഷനിൽ നിന്നും നേരിട്ട തിരിച്ചടി കാരണം ഈഴവ/തിയ്യ വിഭാഗത്തിന്റെ (LDF ന്റെ പ്രധാന വോട്ട് ബാങ്ക് ) വലിയ സാമ്പത്തിക പദ്ധതികൾ പ്രഖ്യാപിക്കും എന്നാണ് ഞാൻ കരുതിയത്..അതൊന്നും ഉണ്ടായില്ല. നടക്കട്ടെ)