പണ്ഡിറ്റിൻ്റെ ക്രിക്കറ്റ് നിരീക്ഷണം
നാലാം T20 യിൽ ഇംഗ്ലണ്ടിനെ 15 റൺസിന് തകർത്ത് ഇന്ത്യ പരമ്പര നേടി(3-1) .. 12 റൺസിന് ഇടയിൽ Sanju ji (1) , തിലക് വർമ്മ ji (0), സൂര്യ കുമാർ യാദവ് ji (0) നഷ്ടപെട്ടിട്ടും Player of the match , Shivam Dube ji (53), ഹാർഥിക് പാണ്ഡ്യ ജി (53) യുടെ. പക്വതയോടെ ഉള്ള വെടിക്കെട്ട് ബാറ്റിങ്ങും, 3 വിക്കറ്റ് വീതം വീഴ്ത്തിയ H Rana ji, രവി ബിഷ്നോയ് ji എന്നിവരുടെ ബൗളിംഗ് ആണ് ഇന്ത്യയെ രക്ഷിച്ചത്.
യഥാർത്ഥത്തിൽ മികച്ച തുടക്കം കിട്ടി 129/4 എന്ന നിലയിൽ നിന്നും ഇംഗ്ലണ്ട് 166 റൺസിന് പരിതാപകരമായ അവസ്ഥയിൽ all out ആയി.
ശരിക്കും ഒരു ത്രില്ലർ ആയിരുന്നു കളി. ഇംഗ്ലണ്ടിൻ്റെ
മിഡിൽ ഓർഡർ batsmen indian സ്പിന്നർമാർക്ക് മുന്നിൽ മുട്ട് മടക്കി.
പക്ഷേ Sanju ji നാല് കളിയിലും റൺസ് എടുത്തില്ല ..
റൺ എടുത്തില്ലേലും കുഴപ്പം ഇല്ല
ഒരു സ്റ്റമ്പിങ്ങും ഒരു ക്യാച്ചും ആണ് ഇന്ന് മിസ്സാക്കിയത്
മോശം ഫോമിൽ തുടരുന്ന captain SKY Ji യേ കുറിച്ച് എന്താണ് പറയേണ്ടത് ? ക്യാപ്റ്റൻസി സമ്മർദ്ദം ഉണ്ടെന്ന് തോന്നിപ്പോകുന്നു..
ക്യാപ്റ്റൻ ആയതിൽ പിന്നെ സൂര്യ കുമാർ യാദവ് ജി സ്തിരതയോടെ ഫോമിൽ എത്തുന്നില്ല.. എന്നാൽ പരിക്ക് കാരണം കഴിഞ്ഞ കളികൾ നഷ്ടപ്പെട്ട Ringhu Singh ജി (30) അടിച്ചു.
തുടർച്ചയായ 17 T20 പരമ്പരകൾ ഇന്ത്യ സ്വന്തം മണ്ണിൽ സ്വന്തമാക്കി. നമ്മൾ സീനിയർ താരങ്ങൾ റിട്ടയർ ആയതോടെ T20 യില് കിടു പ്രകടനം ആണ്..
Varun ചക്രവർത്തി ജി, തിലക് വർമ ജി, എന്നിവരെ ഏകദിനത്തിൽ കൂടി ഉൾപ്പെടുത്തണം.. എന്നാല് ഇന്ത്യ കൂടുതൽ സെറ്റാകും ..
(വാൽ കഷ്ണം.. ഇന്ത്യയിൽ വെച്ച് കളി ജയിക്കണമെങ്കിൽ മിഡിൽ ഓവർസിൽ സ്പിന്നർമാരെ മര്യാദയ്ക്ക് നേരിടാൻ ഇംഗ്ലണ്ടിന് പറ്റണം.. യഥാർഥത്തിൽ ഇന്ത്യയുടെ 181 ചേസ് ചെയ്യാവുന്നതാണ് എൻ്റെ അഭിപ്രായം.. പക്ഷെ)