ഇന്നോവയുള്ള കുടുംബത്തിനും ചാരിറ്റി പിരിവ്; ഈ പിരിവുകാരുടെ കളി

പണ്ഡിറ്റിൻ്റെ സാമൂഹ്യ നിരീക്ഷണം

കഴിഞ്ഞ ദിവസം ഒരു വാർത്ത കണ്ടപ്പോൾ വിഷമം തോന്നി.. അതായത് സ്വന്തമായി Innova Christa വണ്ടിയൊക്കെ ഉള്ള പണക്കാരായ ഒരു കുടുംബം വീട്ടിലെ ഒരാൾക്ക് ചികിത്സയുടെ ആവശ്യാർത്ഥം ഒരു പ്രമുഖ ചാരിറ്റി പിരിവുകാരനെ സമീപിച്ചു.

നന്മ മരമായ ചാരിറ്റി പിരിവുകാരൻ കുറെ കരച്ചിലും, പിഴിച്ചിലും ഒക്കെ ചേർത്ത് ഒരു കിടിലൻ വീഡിയോ തയാറാക്കി ജനങ്ങളുടെ പണം ചികിത്സക്കായി ആവശ്യപ്പെട്ടു. പൊതുവിൽ സെൻ്റിയുടെ ഉസ്താദുകൾ ആയ പ്രവാസികൾ അടക്കം കുറെ പേർ കൈയ്യിലുള്ള പണം അയച്ചു കൊടുത്തു ട്ടോ..

സംഭാവനകൾ വന്നു വന്നു

ലക്ഷങ്ങൾ കോടികൾ ആയി മാറി. ഇത്രയും പണം ഒരുമിച്ച് വന്നപ്പോൾ ഇതിന് കാരണക്കാരൻ ആയ ചാരിറ്റി പിരിവുകാരന് ആ വീട്ടുകാർ ഒരു Innova Christa സമ്മാനമായി കൊടുത്തു. ഇത് വിവാദമായി. (വണ്ടി സമ്മാനമായി കൊടുത്തവർക്കും, വാങ്ങുന്നവനും ഇല്ലാത്ത വിഷമം എനിക്കില്ല) പക്ഷേ…

ഈ ചാരിറ്റി നന്മ മരങ്ങൾ കോടികൾ കിട്ടേണ്ട ചാരിറ്റികൾ മാത്രമേ എടുക്കൂ.. കോടികൾ നാട്ടുകാരിൽ നിന്നും കരഞ്ഞും അഭിനയിച്ചും വാങ്ങി എടുക്കുന്നു. ഇനിയെങ്കിലും വിശാല ചിന്താഗതിക്കാർ കാര്യങ്ങൾ അന്വേഷിച്ചു ബോധ്യപെട്ട് ശരിയായ രോഗികൾക്ക് നേരിൽ പോയി പണം കൊടുത്താൽ നല്ലത്. അല്ലെങ്കിൽ പണമായി നൽകാതെ മരുന്നായോ, മറ്റു ആവശ്യ സാധനങ്ങൾ ആയോ വാങ്ങി നൽകുക.. കഴിയുന്നതും പാവപ്പെട്ടവരെ സഹായിക്കാൻ ശ്രമിക്കുക..

(വാൽ കഷ്ണം….മറ്റൊരു നന്മ മരമായ ചാരിറ്റി പിരിവുകാരൻ ചികിത്സ ഫണ്ടിൻ്റെ വരവ് ചെലവ് കണക്കുകൾ നാട്ടുകാരെ കാണിച്ചു ട്ടോ. അത് പ്രകാരം

20 ലക്ഷം രൂപ പിരിവിനു ചിലവ് കാണിച്ചിട്ടുണ്ട്, ഫേസ്ബുക്കിൽ അക്കൗണ്ട് നമ്പർ കൊടുത്തു ,കരഞ്ഞു കൊണ്ട് ഒരു വീഡിയോ ഇടുവാൻ 20 ലക്ഷം ചെലവായത്രെ.. കഥയിൽ ചോദ്യമില്ല മക്കളെ..)