K റെയിൽ അവസാനിപ്പിച്ചു; മഞ്ഞക്കുറ്റികൾ പിഴുതെറിയുമ്പോൾ ഓർക്കേണ്ട സത്യങ്ങൾ

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം

അങ്ങനെ പുതിയ സർക്കാർ K റെയിൽ പദ്ധതി അവസാനിപ്പിച്ചല്ലോ.

മഞ്ഞക്കുറ്റികൾ പിഴുതെറിയുമ്പോൾ ഓർക്കേണ്ട ചില സത്യങ്ങൾ.

കല്ലിടൽ മൂലം ദുരിതത്തിലായ ഭൂവുടമകൾക്ക് ഇനി സ്വന്തം സ്ഥലം വിൽക്കാനും പണയപ്പെടുത്താനും തടസ്സമില്ല.

കാസർഗോഡിനെയും തിരുവനന്തപുരത്തെയും ബന്ധിപ്പിക്കുന്ന സെമി ഹൈസ്പീഡ് കോറിഡോർ പദ്ധതിയായ കെ റെയിൽ 1,26,000 കോടി മുതൽ മുടക്കിലാണ്, നിർമിക്കുന്നതെന്നാണ് സർക്കാർ നൽകുന്ന കണക്ക്.

530 കിലോമീറ്റർ ദൈർഘ്യമുള്ള സ്റ്റാന്‍റേർഡ് ഗേജ് ലൈൻ നിർമിച്ചു തിരുവനന്തപുരത്ത് നിന്ന് കാസർഗോഡിലേക്കുള്ള ദൂരം നാല് മണിക്കൂറായി ചുരുക്കുക ആയിരുന്നു LDF സർക്കാർ ഉദ്ദേശിച്ചത്. നിലവിൽ വലിയ കടക്കെണിയിൽ മുന്നോട്ടു പോകുന്ന കേരളത്തിൽ ഇത്രയും വലിയ സാമ്പത്തിക ബാധ്യത വേണ്ടെന്നും പറഞ്ഞു നീതി ആയോഗ് അംഗീകരിച്ചില്ല. കേന്ദ്ര സർക്കാരിൽ നിന്നും വ്യക്തമായ അനുമതി ഉണ്ടായില്ല.

2021 ലിൽ സ്ഥലം ഏറ്റെടുക്കുമ്പോൾ നാല് ഇരട്ടി പൈസ കൊടുക്കുമെന്നൊക്കെ സർക്കാർ പറഞ്ഞെങ്കിലും ആർക്കും കൊടുക്കുവാനുള്ള പണം കൈയ്യിൽ ഉണ്ടായില്ല. അതിനാൽ സ്ഥലം aquire ചെയ്തപ്പോൾ, മഞ്ഞ കുറ്റി കുഴിച്ചിടുവാൻ വന്നപ്പോൾ ജനങ്ങൾ ശക്തമായി എതിർത്തു. കിട്ടിയ അവസരം അന്നത്തെ പ്രതിപക്ഷം ഭംഗിയായി ഉപയോഗിച്ച് സമരം നടത്തി.

അടുത്ത വിവാദം ബഫർ zone ആയി പാതയുടെ ഇരുവശത്തും 30 മീറ്റർ വീതം ഭൂമി വെറുതെ ഇടണം എന്ന നിയമവും, അതിനു ആ സ്ഥലം ഉടമകൾക്ക് നഷ്ട പരിഹാരം നൽകില്ല എന്നു പറഞ്ഞതും വലിയ വിവാദം സ്വഭാവികമായും ഉണ്ടായി. കാരണം ആ സ്ഥലത്തു ഒന്നും ഭൂവുടമകൾക്ക് ചെയ്യുവാനാകില്ല. എന്നാലോ, നഷ്ടപരിഹാരം സർക്കാർ കൊടുക്കുന്നുമില്ല.

ഒടുവിൽ 2022 ഓടെ മഞ്ഞ കുറ്റി അടിക്കുന്നത് നിർത്തുവാൻ സർക്കാർ നിർബന്ധിതർ ആയി..

ഇപ്പോൾ കേരള സർക്കാർ ഈ പദ്ധതി ഉപേക്ഷിക്കുകയും സ്ഥാപിച്ച മഞ്ഞക്കുറ്റികൾ നീക്കം ചെയ്യാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. കുറേ കോടികൾ നഷ്ടപെട്ടത് മെച്ചം. ആ പാതക്കായി സ്ഥലം നഷ്ടപ്പെടുമെന്ന് കരുതിയ ആയിരങ്ങൾ ടെൻഷൻ അടിച്ചതും, കുറേ കേസുകൾ വന്നു പെട്ടതും മെച്ചം.

(വാൽ കഷ്ണം…ഇപ്പോൾ നടക്കുന്ന 6 വരി ദേശീയ പാത india മുഴുവൻ പുഷ്പം പോലെ പൂർത്തി ആകുന്നു. കാരണം വലിയ തുക നഷ്ട പരിഹാരം കൊടുത്തു സ്ഥലം വാങ്ങുവാൻ ഫണ്ട്‌ ഉണ്ടായിരുന്നു. ഇതിപ്പോൾ കോടികൾ മുടക്കി കുറേ മഞ്ഞ കുറ്റികൾ (20 സെൻ്റീമീറ്റർ നീളവും 15 സെൻ്റീമീറ്റർ വീതിയുമുള്ള കോൺക്രീറ്റ് കുറ്റികളാണ്) ഉണ്ടാക്കി സ്ഥാപിക്കുവാൻ വൻ തുക ഖജനാവിൽ നിന്നും പോയി . ഇതിൽ 'കെ-റെയിൽ' എന്നും 'സിൽവർലൈൻ' എന്നും രേഖപ്പെടുത്തിയിരുന്നു. ഇനി ഈ കുറ്റികൾ ഒഴിവാക്കുവാൻ കുറേ വേറെയും കോടികൾ ചിലവാകും എന്നു കരുതാം.)